ബാറ്റെടുത്താല്‍ പറപ്പിക്കും മച്ചാന്‍, ധോണിക്കും ഗെയിലിനുമില്ല, ആ റെക്കോര്‍ഡ് ഇങ്ങെടുത്ത് റസ്സല്‍
കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഇന്നലെ നടന്ന ഏറ്റവും ആവേശകരമായ മത്സരമായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം. തകര്‍ന്നു കിടന്ന കെകെആറിനെ രക്ഷിച്ചതിന് പിന്നില്‍ ആന്ദ്രേ റസ്സലായിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ സിക്‌സറുകളുടെ പെരുമഴയാണ് കണ്ടത്. 25 പന്തിലാണ് റസ്സല്‍ 64 റണ്‍സെടുത്തത്.
അതും ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ബൗളിംഗ് നിരയുള്ള ഹൈദരാബിനെതിരെ തന്നെ താരം മികവ് പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സീസണുകളിലൊന്നിലും ഫോമില്ലെന്ന പരാതി റസ്സലിന്റെ കാര്യത്തിലുണ്ടായിരുന്നു. ഈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ആ പരാതി പരിഹരിച്ചിരിക്കുകയാണ് റസ്സല്‍.

അതേസമയം മത്സരത്തില്‍ രണ്ട് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയും റസ്സല്‍ താരമായി. മികച്ച ഓള്‍റൗണ്ട് പെര്‍ഫോമന്‍സിലൂടെ കളിയിലെ താരമായും റസ്സല്‍ മാറിയിരുന്നു. എന്നാല്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ വമ്പന്‍ റെക്കോര്‍ഡുകളും റസ്സല്‍ സ്വന്തം പേരിലാക്കി. ടി20 ക്രിക്കറ്റിലെ അതികായരായ ക്രിസ് ഗെയിലും എംഎസ് ധോണിയുമൊക്കെയാണ് റസ്സലിന്റെ റെക്കോര്‍ഡിന് മുന്നില്‍ വീണത്.
ആന്ദ്രേ റസ്സല്‍ 2012ലാണ് ഐപിഎല്ലില്‍ കളിക്കാനെത്തുന്നത്. 2014ലാണ് കെകെആറില്‍ താരമെത്തുന്നത്. 12 സീസണുകളിലായി ഇതുവരെ 113 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. ടൂര്‍ണമെന്റില്‍ കൂടുതല്‍ സിക്‌സറുകള്‍ അടിച്ച താരങ്ങളുടെ പട്ടികയിലാണ് റസ്സല്‍ ഉള്ളത്.
ഹൈദരാബാദിനെതിരെ റസ്സല്‍ തന്റെ ഐപിഎല്‍ കരിയറില്‍ 200 സിക്‌സര്‍ നേടുന്ന താരമെന്ന പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ്. മത്സരത്തില്‍ ഏഴ് സിക്‌സറുകളാണ് റസ്സല്‍ പറത്തിയത്. മൂന്ന് ബൗണ്ടറിയും ആ ബാറ്റില്‍ നിന്ന് പിറന്നു. 208 റണ്‍സാണ് കെകെആര്‍ നേടിയത്. ഏറ്റവും വേഗത്തില്‍ ഇരുന്നൂറ് സിക്‌സറുകള്‍ അടിക്കുന്ന താരമെന്ന നേട്ടവും ഇതോടൊപ്പം റസ്സലിനെ തേടിയെത്തി.
ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും സിക്‌സറുകള്‍ നേടുന്ന ഒന്‍പതാമത്തെ താരമാണ് റസ്സല്‍. വെറും 1322 പന്തുകള്‍ മാത്രം കളിച്ചാണ് റസ്സല്‍ ഇരുന്നൂറ് സിക്‌സറുകള്‍ എന്ന നേട്ടത്തിലെത്തിയത്. അതേസമയം ക്രിസ് ഗെയില്‍ 1811 പന്തുകള്‍ കളിച്ചാണ് ഈ നേട്ടത്തിലെത്തിയത്.
അതേസമയം മറ്റൊരു വെസ്റ്റിന്‍ഡീസ് താരമായ കിരോണ്‍ പൊള്ളാര്‍ഡാണ് പട്ടികയില്‍ മൂന്നാമതുള്ളത്. 2055 പന്തുകള്‍ കളിച്ചാണ് പൊള്ളാര്‍ഡ് ഇരുന്നൂറ് സിക്‌സര്‍ പട്ടികയിലെത്തിയത്. എബി ഡിവില്യേഴ്‌സ്, എംഎസ് ധോണി, രോഹിത് ശര്‍മ എ ന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ഡിവില്യേഴ്‌സ് 2790 പന്തുകളാണ് ഇത്രയും സിക്‌സറുകളിലെത്താന്‍ വേണ്ടി കളിച്ചത്.
ധോണി 3126 പന്തുകള്‍, രോഹിത് ശര്‍മ 3798 പന്തുകള്‍, എന്നിങ്ങനെയാണ് നേരിട്ടത്. സുരേഷ് റെയ്‌ന 203 സിക്‌സറുകളുമായി റസ്സലിന് മുന്നിലുണ്ട്. എക്കാലത്തെയും കൂടുതല്‍ സിക്‌സറടിച്ചവരുടെ പട്ടികയിലേക്ക് റസ്സല്‍ വൈകാതെ എത്തുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.












Click it and Unblock the Notifications