Get Updates
Get notified of breaking news, exclusive insights, and must-see stories!

യാഷ് താക്കൂർ ഗുജറാത്തിനെ എറിഞ്ഞിട്ടു; കളിമറന്ന് ഗില്ലും കൂട്ടരും, ലഖ്‌നൗവിന് ത്രസിപ്പിക്കുന്ന ജയം

ഐപിഎല്ലിൽ എളുപ്പത്തിൽ ജയിച്ചു കയറാം എന്ന വ്യാമോഹത്തിൽ എത്തിയ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ലഖ്‌നൗവിന് മിന്നും ജയം. 33 റൺസിനാണ് എൽഎസ്‌ജിയുടെ ജയം. കുറഞ്ഞ സ്‌കോർ പ്രതിരോധിച്ച ലഖ്‌നൗ ബൗളർമാരുടെ മികവിലാണ് മത്സരം സ്വന്തമാക്കിയത്. ടീമിന് വേണ്ടി യാഷ് താക്കൂറും, കൃണാൽ പാണ്ഡ്യയും ഗംഭീര പ്രകടനം പുറത്തെടുത്തപ്പോൾ ഗുജറാത്ത് നിരയിൽ ആർക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. താക്കൂർ അഞ്ച് വിക്കറ്റുകളാണ്‌ ടീമിനായി വീഴ്ത്തിയത്.

ലഖ്‌നൗ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്തിന് തുടക്കത്തിലേ പണി പാളിയിരുന്നു. അമിത പ്രതിരോധത്തിൽ ഊന്നിയ ബാറ്റിങ് ശൈലിയാണ് നായകൻ ഗില്ലിന് വിനയായത്. കുറഞ്ഞ സ്കോറും, പിച്ചിന്റെ സ്വഭാവവും കൂടി കണക്കിലെടുത്താണ് ഗുജറാത്ത് ബാറ്റർമാർ കരുതലോടെ കളിച്ചത്. എന്നാൽ ഓപണർ സായ് സുദർശൻ കൂട്ടത്തിൽ മികച്ചു നിന്നു.

gtvslsg

23 പന്തിൽ 31 റൺസാണ് താരം നേടിയത്. ഗില്ലിന് വിചാരിച്ച നിലയിലേക്ക് പ്രകടനം ഉയർത്താനും സാധിച്ചില്ല. 19 പന്തിൽ 21 റൺസ് മാത്രമാണ് ഗിൽ നേടിയത്. തുടർന്ന് ക്രീസിലെത്തിയ കെയ്ൻ വില്യംസണും, ബിആർ ശരത്തും സ്‌കോർ ബോർഡിലേക്ക് കാര്യമായ സംഭാവനകൾ ചെയ്യാതെയാണ് മടങ്ങിയത്. ഒടുവിൽ ഗുജറാത്തിന്റെ പോരാട്ടം 18.5 ഓവറില്‍ 130 റൺസിൽ അവസാനിക്കുകയായിരുന്നു.

ലഖ്‌നൗ ബൗളിങ് നിരയിൽ യാഷ് താക്കൂറും, കൃണാൽ പാണ്ഡ്യയും തന്നെയാണ് തിളങ്ങിയത്. താക്കൂർ അഞ്ചും പാണ്ഡ്യ മൂന്ന് വീതം വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. നവീൻ ഉൽ ഹഖ് ഒരു വിക്കറ്റ് നേടി. രവി ബിഷ്‌ണോയിയും ഒരു വിക്കറ്റ് സ്വന്തമാക്കി. മറ്റ് ബൗളർമാർ എല്ലാവരും കണിശതയോടെ പന്തെറിഞ്ഞു. ഇതോടെയാണ് ജയം അവരുടെ വഴിക്ക് വന്നത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 20 ഓവറിൽ വിക്കറ്റ് നഷ്‌ടത്തിൽ റൺസാണ് നേടിയത്. ഇന്നിംഗ്‌സിന്റെ അവസാന നിമിഷം നിക്കോളാസ് പൂരാനും ആയുഷ് ബദോനിയും നടത്തിയ കൂറ്റനടികളാണ് ടീമിനെ ഇവിടെ എങ്കിലും എത്തിച്ചത്. മറിച്ചായിരുന്നെങ്കിൽ ലഖ്‌നൗ സ്‌കോർ 150 പോലും കടക്കില്ലായിരുന്നു.

കെഎൽ രാഹുലിന്റെ നേതൃത്വത്തിൽ എത്തുന്ന ലഖ്‌നൗവിന് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. കഴിഞ്ഞ കളിയിൽ തിളങ്ങിയ ഓപ്പണർ ക്വിന്റൺ ഡി കോക്കിനെ വേഗത്തിൽ നഷ്‌ടമായി. സിക്‌സർ അടിച്ചു തുടങ്ങിയ താരത്തിന് പക്ഷേ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. നാല് പന്തിൽ ആറ് റൺസെടുത്ത താരം പുറത്തായി.

ക്യാപ്റ്റൻ കെഎൽ രാഹുൽ തന്റെ വേഗം കുറഞ്ഞ ബാറ്റിങ് ശൈലി തുടരുന്ന കാഴ്‌ചയാണ് ഇന്നും കണ്ടത്. 31 പന്തിൽ 33 റൺസെടുത്താണ് രാഹുൽ പുറത്തായത്. മലയാളി താരം ദേവദത്ത് പടിക്കൽ വീണ്ടും നിരാശപ്പെടുത്തുന്ന കാഴ്‌ചയാണ് കണ്ടത്. ഏഴ് പന്തിൽ ഏഴ് റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെ എത്തിയ മാർക്കസ് സ്‌റ്റോയിനിസ് ഫോമിലേക്ക് ഉയർന്നതോടെയാണ് ലഖ്‌നൗ ഇന്നിംഗ്‌സിന് പുതുജീവൻ വച്ചത്.

സ്‌റ്റോയിനിസ് 43 പന്തിൽ റൺസ് നേടിയാണ് പുറത്തായത്. ഇതിൽ നാല് ഫോറുകളും രണ്ട് സിക്‌സറുകളും അടങ്ങിയിരുന്നു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന നിക്കോളാസ് പൂരാനും, ആയുഷ് ബദോമിയും സ്കോറിംഗ് വേഗത ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഒടുവിൽ ഗുജറാത്തിനെതിരെ കുറഞ്ഞ സ്‌കോറിൽ ഒതുങ്ങാനായിരുന്നു ലഖ്‌നൗവിന്റെ വിധി.

എൽഎസ്‌ജിക്ക് വേണ്ടി അവസാന ഓവറുകളിൽ രക്ഷാപ്രവർത്തനം നയിച്ച നിക്കോളാസ് പൂരാൻ 22 പന്തിൽ 32 റൺസാണ് നേടിയത്. ആയുഷ് ബദോനി 11 പന്തിൽ 20 റൺസാണ് നേടിയത്. കൃണാൽ പാണ്ഡ്യ രണ്ട് റൺസുമായി പുറത്താവാതെ നിന്നു. ഒടുവിൽ വാലറ്റത്തിന്റെ ശ്രമഫലമായി ലഖ്‌നൗ സ്‌കോർ 160 കടക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തിൽ ഗുജറാത്ത് ബൗളർമാരിൽ ഏറ്റവും അപകടകാരിയായത് പേസർ ഉമേഷ് യാദവാണ്. താരം രണ്ട് വിക്കറ്റുകളാണ്‌ വീഴ്ത്തിയത്. ദർശൻ നാൽകണ്ടേയും രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാൻ ഉൾപ്പെടെ മറ്റ് ബൗളർമാർ എല്ലാവരും തികഞ്ഞ അച്ചടക്കത്തോടെയാണ് പന്തെറിഞ്ഞത്. ഇതാണ് ലഖ്‌നൗ സ്കോറിംഗ് വേഗം കുറയാൻ കാരണമായത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+