എടാ മോനേ ആര്‍സിബി പൊളിച്ചടുക്കി, ഡല്‍ഹിയെ തൂക്കിയടിച്ചു; തുടര്‍ച്ചയായ അഞ്ചാം ജയം
ബെംഗളൂരു: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് വന്‍ തോല്‍വി. 47 റണ്‍സിനാണ് ഡല്‍ഹി. റിഷഭ് പന്തില്ലാതെ കളത്തില്‍ ഇറങ്ങിയ ഡല്‍ഹിക്ക് ബാറ്റിംഗില്‍ ബൗളിംഗിലും ഒരുപോലെ താളം തെറ്റുകയായിരുന്നു. 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 140 റണ്‍സില്‍ പുറത്താവുകയായിരുന്നു.
ഡേവിഡ് വാര്‍ണര്‍(1) ആദ്യ ഓവറില്‍ തന്നെ പുറത്തായതോടെ ഡല്‍ഹി അപകടം മണത്തിരുന്നു. ഒരോവറില്‍ ജേക് ഫ്രേസര്‍ മക് ഗിര്‍ക്ക്(21) അഭിഷേക് പോറല്‍(2) എന്നിവര്‍ പുറത്തായതോടെ ഡല്‍ഹി തോല്‍വി ഉറപ്പിച്ച് പോലെയായിരുന്നു. കുമാര്‍ കുശാഗ്ര(2) കൂടി പുറത്തായതോടെ നാലിന് മുപ്പത് എന്ന നിലയിലായിരുന്നു ടീം.

ഷായ് ഹോപ്പിലായിരുന്നു പിന്നീട് ടീമിന്റെ ഏക പ്രതീക്ഷ. ഹോപ്പ് 23 പന്തില്‍ 29 റണ്‍സടിത്ത് പുറത്തായി. നാല് ബൗണ്ടറിയാണ് താര അടിച്ചത്. പന്തിന് പകരം ക്യാപ്റ്റനായ അക്ഷര്‍ പട്ടേല്‍(57) മാത്രമാണ് ടീമില്‍പൊരുതിയത്. 39 പന്തിലാണ് താരം 57 റണ്‍സടിച്ചത്. അഞ്ച് ബൗണ്ടറിയും മൂന്ന് സിക്‌സറും ആ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
ട്രിസ്റ്റാന്‍ സ്റ്റബ്‌സ്(3) കുല്‍ദീപ് യാദവ്(6) റസീഖ് സലാം(10) എന്നിവര്‍ക്കൊന്നും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല. അതേസമയം തുടര്‍ച്ചയായ അഞ്ചാം ജയത്തോടെ ബെംഗളൂരു പ്ലേഓഫ് സാധ്യതകള്‍ സജീവമായിരിക്കുകയാണ്. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ അവര്‍ക്ക് പ്ലേഓഫിലെത്താന്‍ സാധിച്ചേക്കും. മറ്റ് ടീമുകളുടെ ഫലം കൂടി ഇതില്‍ പ്രധാനപ്പെട്ടതാണ്.
നേരത്തെ ടോസ് നേടിയ ഡല്‍ഹി മത്സരത്തില്‍ ആര്‍സിബിയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ അവര്‍ക്ക് ഫാഫ് ഡുപ്ലെസി(6)യെ നഷ്ടമായി. പിന്നീട് വിരാട് കോലി(27) വില്‍ ജാക്‌സ്(41) എന്നിവര്‍ ചേര്‍ന്നായിരുന്നു സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോയത്. കോലി അതിവേഗത്തിലായിരുന്നു സ്‌കോര്‍ ചെയ്തത്.
13 പന്തില്‍ 27 റണ്‍സടിച്ച താരം മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും അടിച്ചു. എന്നാല്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ താരം പുറത്താവുകയായിരുന്നു. രണ്ടിന് 36 എന്ന നിലയില്‍ പരുങ്ങിയ ആര്‍സിബിയെ രജത് പാട്ടീദാര്‍(52) ആണ് മുന്നോട്ട് കൊണ്ടുപോയത്. ജാക്‌സ് ഒപ്പം നിന്ന് തകര്‍ത്തടിച്ചു.
ജാക്‌സ് 29 പന്തിലാണ് 41 റണ്‍സടിച്ചത്. മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. അതേസമയം രജത് പാട്ടീദാറാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ 32 പന്തിലാണ് താരം 52 റണ്‍സടിച്ചത്. മൂന്ന് സിക്‌സറും മൂന്ന് ബൗണ്ടറിയും പാട്ടീദാറിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
കാമറൂണ്‍ ഗ്രീന്‍ 24 പന്തില്‍ 32 റണ്‍സുമായി പുറത്താവാതെ. അതേസമയം മധ്യനിരയിലെ മികച്ച പ്രകടനത്തിന് ശേഷം വാലറ്റം അടക്കം വേഗത്തില്‍ തകര്‍ന്നതാണ് ബെംഗളൂരുവിന്റെ സ്‌കോര്‍ 200 കടക്കാതെ പോയത്. ദിനേഷ് കാര്‍ത്തിക്(0) മഹിപാല്‍ ലോംറോര്‍(13) സ്വപ്‌നില്‍ സിംഗ്(0) എന്നിവരെല്ലാം നിരാശപ്പെടുത്തി.












Click it and Unblock the Notifications