കോഹ്‌ലിയുടെ പറത്തിയടി, പാട്ടീദാറിന്റെ കലക്കനടി; ധർമ്മശാല കീഴടക്കി ആർസിബി, പഞ്ചാബ് മുട്ടുകുത്തി
ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊണ്ട് മികച്ച ജയവുമായി റോയൽ ചലഞ്ചേഴ്‌സ് കുതിക്കുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തിയ ആർസിബി സ്‌കോർ പിന്തുടർന്ന അവരെ എറിഞ്ഞിടുകയായിരുന്നു. ഒടുവിൽ 60 റൺസിനായിരുന്നു ഫാഫ് ഡുപ്ലെസിയുടെ ടീമിന്റെ ജയം. വിമർശകരുടെ വായടപ്പിച്ച് തകർപ്പൻ അർധ സെഞ്ച്വറി നേടിയ കോഹ്‌ലി തന്നെയാണ് ഇന്നത്തെ ഐപിഎൽ ശ്രദ്ധാകേന്ദ്രം.
ആർസിബി ഉയർത്തിയ 242 റൺസ് എന്ന വമ്പൻ സ്‌കോർ പിന്തുടർന്ന പഞ്ചാബ് കിംഗ്‌സ് മികച്ച റൺ റേറ്റ് നിലനിർത്തി പോന്നിരുന്നെങ്കിലും ഇടയ്ക്കിടെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സമ്മാനിച്ച് കൊണ്ട് ആർസിബിക്ക് കൃത്യമായ മേൽക്കൈ നൽകുകയുണ്ടായി. ഭേദപ്പെട്ട പ്രകടനമാണ് ഇന്ന് ബാംഗ്ലൂർ ബൗളിങ് നിര പുറത്തെടുത്തത്. ഇന്നത്തെ ജയത്തോടെ ആർസിബിക്ക് പ്ലേ ഓഫ് പ്രതീക്ഷ ഉയരുകയും പഞ്ചാബ് ഏറെക്കുറെ പുറത്താവുകയും ചെയ്‌തു.

മറുപടി ബാറ്റിംഗിൽ ഓപ്പണർ പ്രഭ്സിമ്രാൻ നേരത്തെ തന്നെ വീണത് പഞ്ചാബിന് തിരിച്ചടിയായി. നിലയുറപ്പിക്കും മുൻപേ താരത്തിന്റെ വീണിരുന്നു. പിന്നീട് ഇറങ്ങിയ ബെയർ സ്‌റ്റോ ഫോമിന്റെ മിന്നലാട്ടങ്ങൾ കാണിച്ചെങ്കിലും പാതിവഴിയിൽ വീണു. 17 പന്തിൽ 26 റൺസ് നേടിയാണ് ബെയർസ്‌റ്റോ പുറത്തേക്ക് പോയത്.
പിന്നീട് റിലീ റൂസോ മികച്ച പ്രകടനം കാഴ്‌ച വച്ചു. താരം കുറഞ്ഞ പന്തുകളിൽ നിന്ന് അർധ സെഞ്ച്വറി നേടിയെങ്കിലും അതൊന്നും ജയത്തിന് പര്യാപ്‌തമായില്ല. പഞ്ചാബിന്റെ ഹീറോ ശശാങ്ക് സിംഗും ഒരു കൈ നോക്കിയെങ്കിലും ഒത്തില്ല. പിന്നീട് അവസാന നിമിഷം നായകൻ സാം കറൻ ഒന്ന് മിന്നിക്കാൻ ശ്രമിച്ചെങ്കിലും അത് വിഫലമായി. ഒടുവിൽ 181 റൺസിന് പഞ്ചാബിന്റെ എല്ലാ ബാറ്റർമാരും കൂടാരം കയറുകയായിരുന്നു.
അതേസമയം, ഇന്ത്യൻ ആരാധകർക്ക് ഇന്ന് ആഘോഷത്തിന്റെ ദിനമാണ്. പഞ്ചാബ് കിംഗ്‌സിന് എതിരെ ആർസിബി താരമായ വിരാട് കോഹ്ലി തകർപ്പൻ ബാറ്റിങ് പുറത്തെടുത്തതോടെയാണ് ആരാധകർക്ക് ആശ്വാസമായത്. കോഹ്‌ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ പഞ്ചാബിനെതിരെ ആർസിബി 241 റൺസ് എന്ന കൂറ്റൻ സ്‌കോർ ആണ് നേടിയത്.
ഇന്നത്തെ മത്സരത്തിൽ ആർസിബിക്ക് വേണ്ടി കോഹ്ലി മാത്രമല്ല രജത് പട്ടീദാർ, കാമറൂൺ ഗ്രീൻ എന്നീ താരങ്ങളും ബാറ്റിംഗിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പട്ടീദാറിന്റെ അതിവേഗ ഇന്നിംഗ്‌സാണ് മത്സരത്തിൽ ആർസിബിക്ക് മേൽക്കൈ നൽകിയത്. ടോസ് നേടിയ പഞ്ചാബ് ആർസിബിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
പിന്നാലെ ബാറ്റിംഗ് തുടങ്ങിയ ഡുപ്ലെസിയും കൂട്ടരും ആദ്യഘട്ടത്തിൽ തീരുമാനം തെറ്റി എന്ന പ്രതീതി ഉണ്ടാക്കി. മൂന്നാം ഓവറിന്റെ തുടക്കം തന്നെ നായകൻ ഡുപ്ലെസി പവലിയനിലേക്ക് മടങ്ങിയപ്പോൾ അവർ ഇത്തിരി സമ്മർദ്ദത്തിലായിരുന്നു. എന്നാൽ മറുവശത്ത് ഉറച്ചു നിന്ന് കോഹ്ലി ഇന്നിംഗ്‌സ് ബിൽഡ് ചെയ്‌ത് എടുക്കുകയായിരുന്നു.
ഡുപ്ലെസി ഏഴ് പന്തിൽ 9 റൺസാണ് നേടിയത്. മൂന്നാം നമ്പറിൽ ഇറങ്ങിയ വിൽ ജാക്ക്‌സ് കൂടി നിരാശപ്പെടുത്തിയതോടെ പതിവ് ആർസിബി നാടകം തന്നെ പ്രതീക്ഷിച്ച കാണികളെ കുറ്റം പറയാൻ പറ്റില്ല. അവിടെയാണ് അഞ്ചാം നമ്പറിൽ രജത് പട്ടീദാർ എത്തുന്നത്. എന്നാൽ അപ്പോഴേക്കും കോഹ്‌ലി ബാറ്റിംഗിൽ തന്റെ മൊമന്റം കൈവരിച്ചിരുന്നു.
തുടക്കത്തിൽ പതിഞ്ഞ തലത്തിൽ ബാറ്റ് വീശിയ താരം പിന്നീട് സ്വിച്ച് ചെയ്യുകയായിരുന്നു. മറുവശത്ത് പട്ടീദാർ തകർത്ത് അടിക്കാൻ തുടങ്ങിയതോടെ ആർസിബിക്ക് കാര്യങ്ങൾ എളുപ്പമായി. മികച്ച പേസോട് കൂടിയാണ് താരം ബാറ്റ് വീശിയത്, സ്ട്രൈക്ക് റേറ്റിൽ അത് പ്രതിഫലിക്കുകയും ചെയ്‌തു. ഒടുവിൽ അതിവേഗ അർധ സെഞ്ച്വറിയുമായാണ് താരം മടങ്ങിയത്.
അപ്പോഴേക്ക് സ്‌കോർ 119ൽ എത്തിയിരുന്നു. പിന്നെ കടിഞ്ഞാൺ കോഹ്ലി ഏറ്റെടുക്കുകയായിരുന്നു. താരത്തിന്റെ ബാറ്റിങ് കണ്ടപ്പോൾ സെഞ്ച്വറി നേടുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിച്ചത്. എന്നാൽ അത് നടന്നില്ല. ഒടുവിൽ ടീം സ്‌കോർ ഇരുനൂറ് കടത്തിയ ശേഷം തന്റെ സെഞ്ച്വറിക്ക് എട്ട് റൺസ് അകലെ കോഹ്ലി വീഴുകയായിരുന്നു.
പിന്നീട് കാമറൂൺ ഗ്രീൻ ടീമിനെ മുന്നോട്ട് നയിച്ചു. അവസാന നിമിഷത്തെ വെടിക്കെട്ടുമായി ദിനേശ് കാർത്തിക്കും കളം നിറഞ്ഞതോടെ ആർസിബി സ്‌കോർ മുന്നോട്ട് കുതിച്ചു. കാമറൂൺ ഗ്രീൻ 27 പന്തിൽ 46 റൺസും ദിനേശ് കാർത്തിക്ക് 7 പന്തിൽ 18 റൺസും നേടിയാണ് ക്രീസ് വിട്ടത്. ഒടുവിൽ ഇരുപത് ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 241 റൺസ് എന്ന നിലയിലാണ് അവരുടെ ഇന്നിംഗ്‌സ് അവസാനിച്ചത്.
പഞ്ചാബ് ബൗളിങ് നിരയിൽ ആർക്കും കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. പിന്നീട് വിദ്വത് കുമാരപ്പ മാത്രമാണ് അൽപ്പമെങ്കിലും ശോഭിച്ചത്. താരം രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ശേഷിക്കുന്നവരിൽ ആർഷദീപ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications