രോഹിത് ശര്‍മ അക്കാര്യം പറഞ്ഞേതയുള്ളൂ, ഏറ്റെടുത്ത് ക്രിക്കറ്റ് സംഘടനകള്‍; ബിസിസിയുടെ നടപടി ഇങ്ങനെ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞ കാര്യങ്ങള്‍ക്ക് വന്‍ പിന്തുണ. ടെസ്റ്റ് ക്രിക്കറ്റില്‍ റണ്‍സടിക്കാനുള്ള ആഗ്രഹമുള്ളവരെ മാത്രമേ ടീമിലെടുക്കൂ എന്നായിരുന്നു രോഹിത് ശര്‍മയുടെ പരാമര്‍ശം. വിവിധ ക്രിക്കറ്റ് അസോസിയേഷനുകള്‍ അദ്ദേഹത്തെ പിന്തുണ്ച്ചിരിക്കുകയാണ്.
ഇതിന് കൃത്യമായൊരു സംവിധാനം ബിസിസി ഐ കൊണ്ടുവരണമെന്നാണ് ക്രിക്കറ്റ് സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബിസിസിഐയുമായി കരാറുള്ള എല്ലാ താരങ്ങള്‍ക്കും മുന്നറിയിപ്പ് നല്കാന് ഒരുങ്ങുകയാണ് സംഘടന. ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ ഇതില്‍ ഇടപെടുമെന്നാണ് സൂചന. യുവ താരങ്ങള്‍ കൂടുതലായി ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നതാണ് പ്രശ്നമായി മാറിയിരിക്കുന്നത്.

റണ്‍സടിക്കാനുള്ള അതിയായ ആഗ്രഹമുള്ളവര്‍ എന്ന് രോഹിത് പറഞ്ഞത് യശസ്വി ജെയ്സ്വാള്‍, സര്‍ഫ്രാസ് ഖാന്, ധ്രുവ് ജുറല്‍, ആകാശ് ദീപ് എന്നിവരെ കുറിച്ചായിരുന്നു. പരിചയസമ്പന്നരുടെ അസാന്നിധ്യത്തില്‍ ഇന്ത്യ പ്രതിരോധത്തിലായപ്പോള്‍, ടീമിനെ വിജയത്തിലേക്ക് നയിച്ചത് ഇവരുടെ പ്രകടനമായിരുന്നു. അതേസമയം ക്രിക്കറ്റ് സംഘടനകളുടെ പിന്തുണയാണ് ബിസിസിഐയെ പോലും ഞെട്ടിച്ചിരിക്കുകയാണ്.
രോഹിത് പറഞ്ഞ കാര്യങ്ങളെ ഞാന്‍ പിന്തുണയ്ക്കുന്നു. യുവ താരങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള താല്‍പര്യമുണ്ടാവണമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അഭിലാഷ് ഖണ്ഡേക്കര്‍ പറഞ്ഞു. രഞ്ജി ട്രോഫിയെ ഒരിക്കലും ലഘുവായി കാണരുത്. അത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നട്ടെല്ലാണ്. ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂര്ണമെന്റാണതെന്നും ഖണ്ഡേക്കര്‍ പറഞ്ഞു.
ഇതിഹാസ താരം ദിലീപ് വെങ്ക്സര്ക്കാരും രോഹിത്തിനെ പിന്തുണച്ചു. ബിസിസിഐ ഈ താരങ്ങളോട് രഞ്ജി ട്രോഫി കളിക്കാന്‍ നിര്‍ദേശിക്കണം. അത് വളരെ പ്രധാനപ്പെട്ടതാണ്. നല്ല രീതിയില്‍ സ്പിന്‍ കളിക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്ത്യന്‍ വിക്കറ്റില്‍ സ്പിന്നര്‍മാരെ നല്ല രീതിയില്‍ നേരിടാനായാല്‍, നിങ്ങളുടെ ബാറ്റിംഗ് മികവ് വര്‍ധിക്കും.
വിദേശ ടീമുകളോട് കളിക്കുമ്പോള്‍ സ്പിന്‍ പിന്നെ ഒരു പ്രശ്നമേ അല്ലാതാവുമെന്നും വെങ്ക്സര്‍ക്കാര്‍ പറയുന്നു. രഞ്ജി ട്രോഫി കളിക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു കളിക്കാരനുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ ആ താരമില്ലെങ്കില്‍ വേറെ ഒരുപാട് പേരുണ്ട്. അവര്‍ക്ക് അവസരം നല്‍കണം. ആരും ക്രിക്കറ്റിനേക്കാള്‍ മുകളില്‍ അല്ലെന്നും വെങ്ക്സര്‍ക്കാര്‍ പറഞ്ഞു.
അതേസമയം രഞ്ജി കളിക്കാത്ത താരങ്ങളെ വിലക്കാനുള്ള അധികാരം ബിസിസിഐ സംസ്ഥാന സമിതികള്‍ക്ക് നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ ടീമിലെത്തിയാല്‍ പിന്നെ രഞ്ജി കളിക്കേണ്ടതില്ലെന്ന മനോഭാവം മാറണം. അത്തരം താരങ്ങളെ വിലക്കണമെന്നുമാണ് ആവശ്യം. ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍ പോലുള്ള താരങ്ങളാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ നില്‍ക്കുന്നത്.
ഇഷാന് ജാര്‍ഖണ്ഡിന്റെ മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. അതുപോലെ ശ്രേയസ് അയ്യര്‍ നടുവേദനയെന്ന കാരണം പറഞ്ഞാല്‍ വിട്ടുനിന്നത്. എന്നാല്‍ താരത്തിന് പരുക്കൊന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയംമുംബൈയുടെ രഞ്ജി ട്രോഫി മത്സരത്തില്‍ ശ്രേയസ് കളിക്കാമെന്ന് തീരുമാനിച്ചിട്ടുണ്ട്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications