Get Updates
Get notified of breaking news, exclusive insights, and must-see stories!

എടാ മോനേ സഞ്ജു ഉറപ്പിച്ചു, ലോകകപ്പില്‍ പന്തിന് മുകളില്‍; ഇന്ത്യ ടീമില്‍ ഉണ്ടാവുക ഈ 15 പേര്‍

ന്യൂഡല്‍ഹി: ടി20 ലോകകപ്പിലേക്കുള്ള സെലക്ഷന്‍ പൂര്‍ണമായും ഐപിഎല്ലിനെ ആശ്രയിച്ച് നടക്കില്ല. അതുകൊണ്ട് വമ്പന്‍ ഇന്നിംഗ്‌സുകള്‍ ഐപിഎല്ലില്‍ കളിച്ചാലും ടീമില്‍ ഇടംനേടാനാവില്ല. പ്രധാന കാരണം എല്ലാ സ്ഥാനങ്ങളിലേക്കും വലിയ മത്സരമാണ് നടക്കുന്നത്. അതേസമയം ടീമിലെ വിക്കറ്റ് കീപ്പറുടെ കാര്യത്തിലും മത്സരങ്ങള്‍ ശക്തമാണ്.

ടീമിന്റെ ആദ്യ ഇലവനില്‍ സഞ്ജു സാംസണ്‍ ഇടംപിടിക്കുമെന്നാണ് ഇഎസ്പിഎന്‍ ക്രിക്കറ്റിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമില്‍ ഇടംപിടിക്കും. പന്തിനേക്കാള്‍ കൂടുതല്‍ സഞ്ജുവിനാണ് സെലക്ടര്‍മാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ക്രിക്കിന്‍ഫോ പറയുന്നു. സഞ്ജുവിന് സ്പിന്‍ നന്നായി കളിക്കാനുള്ള മികവാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണം.

sanju-samson-in-t20-team

ഇന്ത്യയുടെ ടോപ് ത്രീയ്ക്ക് സ്പിന്‍ ബൗളിംഗ് കളിക്കുന്നതില്‍ ദൗര്‍ബല്യങ്ങളുണ്ട്. അത് ഈ ഐപിഎല്ലിലും പ്രകടമാണ്. സൂര്യകുമാര്‍ യാദവ് മാത്രമാണ് ്ക്കാര്യത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുന്നത്. സഞ്ജുവിനെ തിരഞ്ഞെടുക്കാന്‍ ബിസിസിഐക്ക് കൂടുതല്‍ പ്രേരിപ്പിക്കുന്നതും ഇക്കാര്യമാണ്. അതുപോലെ ആദ്യ നാലില്‍ രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ കളിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.

ഐപിഎല്‍ സ്വാധീനം ചെലുത്തിയിരുന്നെങ്കില്‍ ജെയ്‌സ്വാള്‍ ടീമിലുണ്ടാവുമായിരുന്നില്ല. ബിസിസിഐക്ക് മായങ്ക് യാദവിനെ കളിപ്പിക്കണം എന്നുണ്ട്. താരത്തിന്റെ പരുക്കാണ് ഇതിന് തടസ്സം നില്‍ക്കുന്നത്. മായങ്കിന്റെ പേസും കൃത്യതയും ഇതിനോടകം സെലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായിരിക്കുകയാണ്.

ഹര്‍ദിക്ക് പാണ്ഡ്യയുടെ ബൗളിംഗ് ഫിറ്റ്‌നെസ് സെലക്ടര്‍മാര്‍ക്ക് തലവേദനയാണ്. ഹര്‍ദിക് മികച്ച ഫോമിലും അതുപോലെ ഫിറ്റ്‌നെസിലുമാണെങ്കില്‍ മറ്റൊരു താരത്തിനും ഹര്‍ദിക്കിനോളം മികവുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. മികച്ച രീതിയില്‍ പന്തെറിയാനും ഹര്‍ദിക്കിന് സാധിക്കും. എന്നാല്‍ രണ്ടോവര്‍ മാത്രം എറിയുന്നതാണ് ഐപിഎല്ലിലെ പ്രശ്‌നം.

അതുപോലെ പന്തിന് വേഗവും ഇല്ല. ശിവം ദുബെ, റിങ്കു സിംഗ് എന്നിവരാണ് പകരം ഓപ്ഷനുകള്‍. ഇതില്‍ ദുബെ ഹര്‍ദിക്കുണ്ടെങ്കിലും ടീമിലുണ്ടാവും. റിങ്കു കൂടി ടീമിലേക്ക് വന്നാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറോ ബാക്കപ്പ് ബൗളറോ പുറത്തിരിക്കേണ്ടി വരും. ടോപ് ഫോറിലെ ആരും പന്തെറിയാത്തതാണ് പ്രധാന പ്രശ്‌നം. രോഹിത് കോലിക്കായി വാദിച്ചിട്ടുണ്ട്.

ടോപ് ഓര്‍ഡറിലെ ഏക ഇടങ്കൈയ്യന്‍ എന്ന മുന്‍തൂക്കവും ജെയ്‌സ്വാളിനുണ്ട്. ഐപിഎല്ലിലെ ഇംപാക്ട് പ്ലെയര്‍ നിയമപ്രകാരം പലര്‍ക്കും ഓള്‍റൗണ്ടര്‍മാര്‍ പന്തെറിയേണ്ടതില്ലെന്ന അവസ്ഥയാണ്. ഇതാണ് ബിസിസിഐയെ പ്രതിസന്ധിയിലാക്കിയത്. ദുബെ പന്തെറിയുമെന്ന് കരുതിയെങ്കിലും ഇതുവരെ സിഎസ്‌കെ എറിയിച്ചില്ല.

രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍റൗണ്ടറായി ടീമിലുണ്ടാവും. അക്ഷര്‍ ബാക്കപ്പ് സ്പിന്നറാവും. കുല്‍ദീപ് യാദവായിരിക്കും ടീമിലെ റിസ്റ്റ്‌സ്പിന്നര്‍. അര്‍ഷ്ദീപ് സിംഗ്, ആവേശ് കാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ജസ്പ്രീത് ബുംറയ്ക്ക് കൂട്ടായി എത്തും. എന്നാല്‍ ഇവരുടെ എല്ലാം ഫോം ആശങ്കയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+