Get Updates
Get notified of breaking news, exclusive insights, and must-see stories!

കോലി, രോഹിത്, ധോണി അല്ല, എക്കാലത്തെയും മികച്ച ക്രിക്കറ്ററെ പറഞ്ഞ് ശുഭ്മാന്‍ ഗില്‍, സാറയുമായി ബന്ധം?

ന്യൂഡല്‍ഹി: ആരാണ് ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരം. ഇക്കാര്യത്തില്‍ വലിയ ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിരാട് കോലിയെയും രോഹിത് ശര്‍മയെയും താരതമ്യം ചെയ്താണ് അധിക ചര്‍ച്ചകളും നടക്കാറുള്ളത്. എന്നാല്‍ ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈ പരാമര്‍ശം വൈറലുമായിരിക്കുകയാണ്.

വിരാട് കോലിയോ രോഹിത് ശര്‍മയോ, മഹേന്ദ്ര സിംഗ് ധോണിയോ അല്ല എക്കാലത്തെയും മികച്ച താരമെന്ന് ഗില്‍ പറയുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഗോട്ട് അഥവാ എക്കാലത്തെയും മികച്ച താരമെന്നും ഗില്‍ വെളിപ്പെടുത്തി. അതേസമയം ആരാധകര്‍ ഇതിനെ സച്ചിന്റെ മകള്‍ സാറ ടെണ്ടുല്‍ക്കറുമായിട്ടാണ് ബന്ധപ്പെടുത്തുന്നത്.ഒരു അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു ഇക്കാര്യം ഗില്‍ പറഞ്ഞത്. സച്ചിനോടുള്ള തന്റെ ആരാധനയും ഗില്‍ വെളിപ്പെടുത്തി.

virat-kohli-gill

എക്കാലത്തെയും മികച്ച ക്രിക്കറ്ററാവുക വളരെ കടുപ്പമേറിയതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് എന്നെ സംബന്ധിച്ച് അത്തരമൊരു താരം. കാരണം അദ്ദേഹം കാരണമാണ് ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ ആരംഭിച്ചത്. അതുകൊണ്ട് അദ്ദേഹം തന്നെയാണ് എക്കാലത്തെയും മികച്ച താരം. നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തില്‍ അമ്പരന്നിരിക്കുന്നത്. കോലിക്കും രോഹിത്തിനുമൊപ്പമാണ് കൂടുതലായും ഗില്‍ കളിച്ചിരിക്കുന്നത്. എന്നാല്‍ ടെണ്ടുല്‍ക്കറുടെ വലിയ ആരാധകനായിട്ടാണ് ഗില്‍ അറിയപ്പെടുന്നത്.

1989ല്‍ പതിനാറാം വയസ്സിലാണ് സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 24 വര്‍ഷത്തെ കരിയറില്‍ ടെസ്റ്റിലും ഏകദിനത്തിലുമായി ഏറ്റവുമധികം റണ്‍സടിച്ചുവെന്ന നേട്ടമാണ് സച്ചിനുള്ളത്. ആറ് ലോകകപ്പിലും സച്ചിന്‍ കളിച്ചിട്ടുണ്ട്. മൂന്ന് എഡിഷനുകളില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം റണ്‍സടിച്ചതും സച്ചിനായിരുന്നു. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ലോകകപ്പ് നേടുക എന്ന സ്വപ്‌നവും സച്ചിന്‍ സ്വന്തമാക്കിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായി ഗില്ലിനെ ടീം പ്രഖ്യാപിച്ചത്. ഹര്‍ദിക് പാണ്ഡ്യ ടീം വിട്ടുപോയതിനെ തുടര്‍ന്നായിരുന്നു ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.അതേസമയം ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത് ആരാധകര്‍ക്കിടയില്‍ അത്ര സ്വീകരിക്കപ്പെട്ടിട്ടില്ല.

ഹര്‍ദിക് പാണ്ഡ്യ കഴിവ് തെളിയിച്ച ക്യാപ്റ്റനാണെന്നും, ഗില്‍ അത്തരത്തിലുള്ള ക്യാപ്റ്റന്‍സി കഴിവുള്ള ആളാണെന്ന് കരുതുന്നില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും താരത്തിന്റെ കഴിഞ്ഞ തവണ പ്രകടനം ഇത്തവണ ആവര്‍ത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അത് മാത്രമല്ല, ടീമിനെ ഹര്‍ദിക്കിനെ പോലെ നയിക്കാനുള്ള കഴിവും പരീക്ഷിക്കപ്പെടും. അതേസമയം ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കുള്ള ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+