രോഹിത്തിനും കോലിക്കും പകരക്കാരില്ലേ? ആറ് പേര് ഓപ്പണിംഗ് സ്ഥാനത്തേക്ക്; സാധ്യതകള്‍ ഇങ്ങനെ
മുംബൈ: ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയതോടെ രണ്ട് സുപ്രധാന താരങ്ങളെയാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത് ശര്‍മയും വിരാട് കോലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് കഴിഞ്ഞു. ഇരുവരും ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത രണ്ട് താരങ്ങളാണ്. അതുകൊണ്ട് ഇവര്‍ക്ക് പകരക്കാരെ കണ്ടെത്തുകയാണ് ഇനി ഇന്ത്യന്‍ ടീം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഓപ്പണിംഗിലും മൂന്നാം നമ്പറിലും ഇത്രത്തോളം മികവുള്ളവര്‍ ലോക ക്രിക്കറ്റില്‍ തന്നെയില്ല. എന്നാലും ഇന്ത്യന്‍ ടീമില്‍ തലമുറമാറ്റം നടക്കുമ്പോള്‍ ഇന്ത്യ ആരെയെല്ലാം പരിഗണിക്കും. ഈ രണ്ട് സ്ഥാനങ്ങളിലേക്ക് സാധ്യതയുള്ളവര്‍ ആരെല്ലാം എന്ന് നോക്കാം.

യശസ്വി ജെയ്സ്വാള്‍
ഓപ്പണിംഗ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന താരമാണ് യശസ്വി ജെയ്സ്വാള്‍. അരങ്ങേറ്റം നടത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ജെയ്സ്വാള്‍ ടീമില്‍ സ്ഥിര സാന്നിധ്യമായി കഴിഞ്ഞു. 17 മത്സരങ്ങളില്‍ നിന്ന് 502 റണ്‍സാണ് ജെയ്സ്വാളിന്റെ സമ്പാദ്യം.
33.46 ശരാശരിയുമുണ്ട്. ഇതിനോടകം സെഞ്ച്വറിയടക്കം ജെയ്സ്വാള്‍ ടി20യില്‍ കുറിച്ചിട്ടുണ്ട്. അതിവേഗ സ്കോറിംഗിനും, ലെഫ്റ്റ് ഹാന്‍ഡ് ഓപ്ഷനും ജെയ്സ്വാള്‍ ടീമിന് ആവശ്യമാണ്. വെസ്റ്റിന്‍ഡീസിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം താരം തിളങ്ങി കഴിഞ്ഞു.
ശുഭ്മാന്‍ ഗില്‍
ഇന്ത്യന്‍ ടീമില്‍ വിരാട് കോലിക്ക് പകരക്കാരനാവാന്‍ ഏറ്റവും യോഗ്യനായ താരമാണ് ഗില്‍. 14 മത്സരങ്ങളില്‍ നിന്ന് 335 റണ്‍സാണ് ഗില്ലിന്റെ സമ്പാദ്യം, 25.76 ആണ് ശരാശരി. 147.57 ശരാശരിയുമുണ്ട്. ഓപ്പണിംഗിലും മൂന്നാം നമ്പറിലും ഒരുപോലെ കളിപ്പിക്കാന്‍ ഗില്‍ മിടുക്കനാണ്.
മികച്ച സാങ്കേതികതയും ഗില്ലിന് സ്വന്തമായിട്ടുണ്ട്. ടി20 ലോകകപ്പില്‍ ഇല്ലായിരുന്നെങ്കിലും ഗില്ലിന് സിംബാബ്വെ പരമ്പര വരാനുണ്ട്. ഇതില്‍ ക്യാപ്റ്റനെന്ന നിലയിലും ഗില്ലിന് മികവ് കാണിക്കാനാവും.
അഭിഷേക് ശര്‍മ
ഇന്ത്യന്‍ ടീമിലെ പ്രവേശനം മികവുറ്റതാക്കാനുള്ള അവസരം അഭിഷേക് ശര്‍മയ്ക്ക് വന്നു ചേര്‍ന്നിട്ടുണ്ട്. സിംബാബ്വെ പരമ്പര താരത്തിന്റെ കരിയര്‍ നിര്‍ണയിക്കും. 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ടീമിലെ അംഗമാണ് അഭിഷേക്. അറ്റാക്കിംഗ് പ്ലേയ്ക്ക് പേരുകേട്ട കളിക്കാരനാണ് താരം.
ഐപിഎല്ലില്‍ അഭിഷേകിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാവിസ് ഹെഡിനൊപ്പമുള്ള കൂട്ടുകെട്ടും ഗംഭീരമായിരുന്നു. ഹൈദരാബാദിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായിരുന്നു അഭിഷേകിന്റെ പ്രകടനം. 16 മത്സരങ്ങളില്‍ 484 റണ്‍സാണ് ഈ സീസണില്‍ താരം അടിച്ചത്. 204.21 ആയിരുന്നു സ്ട്രൈക്ക് റേറ്റ്.
കെഎല്‍ രാഹുല്‍
2022ലെ ടി20 ലോകകപ്പിന് ശേഷം രാഹുലിനെ സെലക്ടര്‍മാര്‍ ടി20യിലേക്ക് കാര്യമായി പരിഗണിക്കുന്നില്ല. എന്നാല്‍ രോഹിത്തും കോലിയും കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ കളിക്കാരനാണ് രാഹുല്‍. 72 മത്സരങ്ങള്‍ കളിച്ച രാഹുല്‍ 2265 റണ്‍സ് ടി20യില്‍ നേടിയിട്ടുണ്ട്. 37.75 ആണ് ബാറ്റിംഗ് ശരാശരി.
139.12 ആണ് സ്ട്രൈക്ക് റേറ്റ്. രാഹുലിന്റെ ആകെ പ്രശ്നം അറ്റാക്കിംഗിന് വേണ്ട സമയത്ത് ശ്രമിക്കുന്നില്ലെന്നതാണ്. സാങ്കേതികതയില്‍ അടക്കം താരം മുന്നിട്ട് നില്‍ക്കുന്നുണ്ട്. നേരത്തെ ഏകദിന ലോകകപ്പില്‍ 452 റണ്‍സാണ് താരം അടിച്ചെടുത്തത്.
റുതുരാജ് ഗെയ്ക്വാദ്
ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനെയും ഓപ്പണിംഗില്‍ പരിഗണിക്കാവുന്നതാണ്. അതിവേഗം സ്കോറിംഗ് നിരക്ക് ഉയര്‍ത്താന്‍ ഗെയ്ക്വാദിന് സാധിക്കും. 19 മത്സരത്തില്‍ നിന്ന് 500 റണ്‍സ് താരം നേടിയിട്ടുണ്ട്. 35.71 ആണ് ശരാശരി. 140.05 സ്ട്രൈക്ക് റേറ്റും താരത്തിനുണ്ട്. സിംബാബ്വെ പരമ്പര ഗെയ്ക്വാദിന് നിര്‍ണായകമാണ്.
ഇഷാന് കിഷന്
ടി20യില്‍ കുറച്ചുകാലമായി കളിച്ച് വരുന്ന താരമാണ് ഇഷാന് കിഷന്. 32 മത്സരങ്ങളില്‍ നിന്ന് 796 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 25.67 ആണ് ശരാശരി. 124.37 ആണ് സ്ട്രൈക്ക് റേറ്റ്. വമ്പന്‍ ഷോട്ടുകള്‍ കളിക്കുന്നതില്‍ കിഷന് ആധിപത്യമുണ്ട്. അതിവേഗ പേസിനെ നേരിടാനാണ് പഠിക്കേണ്ടത്. അതുപോലെ മധ്യഓവറുകളില്‍ സ്കോറിംഗ് ഉയര്‍ത്താനും ശ്രമിച്ചാല്‍ മികച്ച ഓപ്ഷനാണ് താരം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications