ഇത് വേറെ സീനാണ്, ഇന്ത്യന്‍ ബൗളിംഗിനെ പൊളിക്കും, ഇത്തവണ അവര്‍ വിറയ്ക്കുമെന്ന് മാക്‌സ്‌വെല്‍
ന്യൂഡല്‍ഹി: ലോകകപ്പില്‍ ഏറ്റവും മികച്ച ബൗളിംഗ് നിര ഏതാണ്. അത് ഇന്ത്യയാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ഏതിരാളികളെ മൊത്തം തകര്‍ത്ത് തരിപ്പണമാക്കിയ ബൗളിംഗ് നിരയാണ് ഇന്ത്യക്കുള്ളത്. ഇതുവരെ ഒരു ടീമിനോടും ഇന്ത്യ തോല്‍ക്കാത്തതിന് കാരണവും അത് തന്നെയാണ്. സെമി ഫൈനലിനായി ഇന്ത്യ ഇറങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ എതിരാളികള്‍ ഭയക്കുന്നതും ഇന്ത്യന്‍ ബൗളിംഗ് നിരയെയാണ്.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ചേര്‍ന്ന നിര ഇതിനോടകം എതിരാളികളുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഓസീസിന് ഇവരെ പേടിയില്ലെന്നും, നോക്കൗട്ടില്‍ ഈ ബൗളിംഗ് നിരയെ നേരിടാന്‍ അറിയാമെന്നും ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ പറയുന്നു.

ജപ്പാന്‍ വേറെ ലെവല്‍ എന്റര്‍ടെയ്‌നര്‍, കാര്‍ത്തിയുടെ അഴിഞ്ഞാട്ടം, വാങ്ങിയ തുക ഇത്രയാണോ? ആസ്തി ഇങ്ങനെ
ടൂര്‍ണമെന്റില്‍ മൂന്ന് വമ്പന്‍ വിജയങ്ങള്‍ ഇന്ത്യക്ക് എടുത്ത് പറയാനുണ്ട്. ഇംഗ്ലണ്ടിനെ 129 റണ്‍സിന് പുറത്താക്കിയത്, ശ്രീലങ്കയെ 55നും, ദക്ഷിണാഫ്രിക്കയെ 83നും പുറത്താക്കിയത് ഇതില്‍ വരും. എന്നാല്‍ ഈ ടീമുകള്‍ ഇന്ത്യക്കെതിരെ ദൗര്‍ബല്യം കാണിച്ചുവെന്ന് മാക്‌സ്‌വെല്‍ പറയുന്നു. പവര്‍പ്ലേ ഓവറുകളില്‍ ഇവര്‍ ഇന്ത്യന്‍ ബൗളിംഗ് നിരയെ ആക്രമിച്ച് കളിച്ചില്ല. അങ്ങനെ കളിച്ചിരുന്നെങ്കില്‍ പന്തിന്റെ തിളക്കം മാറുമായിരുന്നു.
അതോടെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് ലഭിക്കുന്ന സ്വിംഗും നഷ്ടപ്പെടുമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ച് കളിക്കുകയാണ് ഏറ്റവും നല്ലത്. അങ്ങനെ വരുമ്പോള്‍ അവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുമെന്നും മാക്‌സ്‌വെല്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ ബൗളര്‍മാരെ എങ്ങനെ നേരിടണമെന്ന് ഓസീസിന് അറിയാം. ഞങ്ങള്‍ അത് കണ്ടെത്തി കഴിഞ്ഞു. വെറുതെ അവരുടെ പന്തിനെ പ്രതിരോധിച്ചാല്‍ എളുപ്പത്തില്‍ പുറത്താവും. പന്ത് സ്വിംഗ് ചെയ്യുന്നുണ്ടെങ്കില്‍ പോലും ആക്രമിച്ച് കളിക്കുക.
ബാറ്റ് വീശുമ്പോള്‍ തീര്‍ച്ചയായും എഡ്ജ് ചെയ്യും. അതിലൂടെ റണ്‍സ് ലഭിക്കുമെന്നും മാക്‌സ്‌വെല്‍ പറയുന്നു. ഇന്ത്യയെ എങ്ങനെ നേരിടണമെന്ന ആ ഫോര്‍മുല ഞങ്ങള്‍ മനസ്സിലാക്കി. പവര്‍പ്ലേയില്‍ ഇന്ത്യക്കെതിരെ ഡിഫന്‍സീവ് ആയി കളിച്ചാണ് ഈ ടീമുകള്‍ എല്ലാം പരാജയപ്പെട്ടത്. പ്രതിരോധത്തില്‍ കളിച്ചാല്‍ ഇന്ത്യയെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ അനുവദിക്കുന്നത് പോലെയാണ്. അവര്‍ നിങ്ങളെ അനായാസം പരാജയപ്പെടുത്തി പോകുമെന്നും മാക്‌സ്‌വെല്‍ മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയെ പോലെ ഉപഭൂഖണ്ഡലത്തിലെ ടീമുകളെ നേരിടാന്‍ വേറെയും വഴികളുണ്ട്. കുറച്ച് നേരം ക്രീസില്‍ പിടിച്ച് നില്‍ക്കുക. ഓരോ ഓവറില്‍ രണ്ട് മൂന്ന് വെടിക്കെട്ട് ഷോട്ടുകള്‍ കളിക്കുക. അഫ്ഗാനിസ്ഥാനൊക്കെ അതില്‍ പതറി പോയതാണ്. ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ ടീമുകള്‍ ഇത്തരത്തില്‍ കളിച്ചാല്‍ കണ്‍ഫ്യൂഷനിലാവും. അവര്‍ പതറിപ്പോകും. പരസ്പരം വിമര്‍ശിക്കാന്‍ തുടങ്ങും. ഇതില്‍ നിന്നാണ് നമ്മള്‍ മുതലെടുക്കേണ്ടത്.
അഫ്ഗാനിസ്ഥാന്‍ ആദ്യത്തെ ഇരുപതോവറില്‍ മികച്ച രീതിയിലാണ് കളിച്ചത്. എന്നാല്‍ ഞങ്ങള്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങിയതോടെ അവരാകെ പതറിപ്പോയി. ടീമില്‍ തന്നെ ഐക്യമില്ലാതായി. ടീമിലെ ഫീല്‍ഡര്‍മാര്‍ തന്നെ ആരും പറയുന്നത് ശ്രദ്ധിക്കാതെയായി. ഇത് ഗുണം ചെയ്തുവെന്നും മാക്‌സ്‌വെല്‍ പറഞ്ഞു..












Click it and Unblock the Notifications