കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യ ഗോഡൗണുകള്‍ പിടിച്ചെടുക്കും: ജാനു

  • By Staff
Google Oneindia Malayalam News

പട്ടിണി മാറ്റാനായി ഏഴ് പരിഹാരമാര്‍ഗ്ഗങ്ങള്‍ അടങ്ങിയ രേഖ സപ്തംബര്‍ ആറ് വ്യാഴാഴ്ച മുഖ്യമന്ത്രിക്ക് തങ്ങള്‍ സമര്‍പ്പിക്കുമെന്നും ജാനു അറിയിച്ചു. ഇനി ചര്‍ച്ചകള്‍ ഒന്നും ആവശ്യമില്ല. സ്വാതന്ത്യ്രം കിട്ടിയ നാള്‍ മുതല്‍ തുടങ്ങിയ ചര്‍ച്ചകളാണ്. ഇനി ഞങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനമാണ് വേണ്ടത് - ജാനു വ്യക്തമാക്കി.

1999ലെ ആദിവാസി നിയമം റദ്ദാക്കി ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കുക, തൊഴിലും ഭക്ഷണവും ഉറപ്പുവരുത്തുക.ആദിവാസി ക്ഷേമ ഫണ്ട് ആദിവാസികള്‍ക്ക് വേണ്ടി മാത്രം വിനിയോഗിക്കുക; ത്രിതല പഞ്ചായത്ത് വഴി നല്‍കുന്നത് നിര്‍ത്തലാക്കി പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് വഴി നടപ്പാക്കുക.

വനമേഖലയിലെ പരമ്പരാഗത കൃഷി ചെയ്യാനും വന വിഭവങ്ങള്‍ ശേഖരിക്കാനുമുള്ള അവകാശം പുനസ്ഥാപിക്കുക.25, 000 ഏക്കര്‍ വനഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയവയാണ് ആദിവാസികളുടെ പ്രധാന ആവശ്യങ്ങള്‍.

ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ധാരാളം പണം ചെലവാക്കുന്നുണ്ടെങ്കിലും അത് ആദിവാസികളിലെത്താത്തതിന് കാരണം ഉദ്യോഗസ്ഥരല്ലേ?സര്‍ക്കാരുദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് സര്‍ക്കാര്‍ തന്നെയാണ്. അതിന് നട്ടെല്ലില്ലാത്ത സര്‍ക്കാര്‍ രാജിവച്ച് ഇറങ്ങിപ്പോണം.

ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കാര്‍ഷികോല്‍പ്പനങ്ങള്‍ക്ക് വിലയിടിഞ്ഞതു മൂലം ആദിവാസികള്‍ക്ക് കൂലിപ്പണി പോലും നഷ്ടമായി എന്ന് ജാനു ചൂണ്ടിക്കാട്ടി. വനനിയമങ്ങള്‍ മൂലം കാട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ആദിവാസികള്‍ കൂട്ടത്തോടെയുള്ള മരണത്തോടടുക്കുകയാണ്. സപ്തംബര്‍ ആറിന് ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ എല്ലാവരെയും ഞെട്ടിപ്പിക്കുന്ന സമരവുമായി ഞങ്ങള്‍ രംഗത്തു വരും. പക്ഷേ അത് എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ല- ജാനു വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X