നിപ വൈറസ്: കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം അതീവ ജാഗ്രത; പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു
കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പിഎസ്സി പരീക്ഷകള്‍ മാറ്റിവച്ചു. വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും വലിയ പരീക്ഷകള്‍ക്കായി പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ച് ഉദ്യോഗാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് തീരുമാനം.

സെപ്തംബര്‍ 18, 25 തീയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദതലം പ്രാഥമിക പരീക്ഷ ഓക്ടോബര്‍ 23, 30 തീയതികളിലേക്ക് മാറ്റിവെച്ചിരിക്കുകയാണെംന്ന് പിഎസ്സി അറിയിച്ചു. സെപ്റ്റംബര്‍ 7 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ടെന്ന് പിഎസ്സി അറിയിച്ചു.
Recommended Video
നിപാ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മേഖലാ ഓഫിസില്‍ വച്ച് ഇന്ന് മുതല്‍ (06.09.2021) നടത്താന്‍ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി / ബോര്‍ഡ്/ കോര്‍പ്പറേഷനിലേക്കുള്ള ഡ്രൈവര്‍ തസ്തികയുടെ പ്രായോഗിക പരീക്ഷ മാറ്റി വച്ചിരിന്നു. കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫിസില്‍ വച്ച് ഈയാഴ്ച (സെപ്തം: 6 മുതല്‍ 10 വരെ) നടത്താന്‍ നിശ്ചയിച്ചിരുന്ന സര്‍ട്ടിഫിക്കറ്റ് പരിശോധനയും നിയമന പരിശോധനയും അഭിമുഖവും മാറ്റി വച്ചിട്ടുണ്ട്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. കൊല്ലം, എറണാകുളം മേഖലാ ഓഫിസുകളില്‍ നിശ്ചയിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല.
തിരയും തീരവും തഴുകി അഹാനയുടെ ഫോട്ടോഷൂട്ട്; തിര എണ്ണുകയാണോ എന്ന് ആരാധകര്‍












Click it and Unblock the Notifications