സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയില്‍ ക്ലാർക്ക് ജോലി ഒഴിവ്: പ്രവാസികള്‍ക്ക് അപേക്ഷിക്കാം; ശമ്പളം 2.31 ലക്ഷം വരെ
റിയാദ്: സൗദി അറേബ്യയിൽ ജോലി തേടുന്ന ഇന്ത്യൻ പ്രവാസികൾക്ക് സുവർണാവസരം. റിയാദിലെ ഇന്ത്യൻ എംബസി ക്ലാർക്ക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാധുവായ ഇഖാമ അല്ലെങ്കിൽ നാഷണൽ ഐ ഡി ഉള്ളവർക്കും രാജ്യത്ത് ജോലി ചെയ്യാൻ അർഹതയുള്ളവർക്കും അപേക്ഷിക്കാം. എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പ് പ്രകാരം ശമ്പള സ്കെയിൽ 4000 മുതൽ 9800 റിയാൽ വരെയായിരിക്കും. അതായത് ഇന്ത്യന്‍ രൂപയില്‍ 94500 മുതല്‍ 2.31 ലക്ഷം വരെയായിരിക്കും.
യോഗ്യതാ മാനദണ്ഡങ്ങൾ
വിദ്യാഭ്യാസം: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും ഡിഗ്രി.
സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ: സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം (ന്യൂഡൽഹി), ന്യൂഡൽഹിയിലെ സൗദി എംബസി
എന്നിവയിൽ നിന്ന് അറ്റസ്റ്റ് ചെയ്തിരിക്കണം
സ്കില്‍സ്: കമ്പ്യൂട്ടർ പ്രാവീണ്യം, ഇംഗ്ലീഷ് ഭാഷയിൽ മികച്ച അറിവ് (നിർബന്ധം)
പ്രായപരിധി: 2025 നവംബർ 1 വരെ 35 വയസ്സിൽ താഴെയാരിക്കണം

തിരഞ്ഞെടുപ്പ് പ്രക്രിയ
- അപേക്ഷകളുടെ ഷോർട്ട്ലിസ്റ്റിംഗ്, രേഖകളുടെ പരിശോധന.
- ഒബ്ജക്ടീവ് തരം റിട്ടൺ ടെസ്റ്റ്.
- യോഗ്യത നേടുന്നവർക്ക് ടൈപ്പിംഗ് ടെസ്റ്റും ഇന്റർവ്യൂവും.
- സെലക്ഷൻ കമ്മിറ്റി വ്യക്തിത്വം, ആശയവിനിമയ കഴിവ്, പ്രവർത്തിപരിചയം എന്നിവ വിലയിരുത്തും.
അപേക്ഷാ രീതി
അപേക്ഷ പി ഡി എഫ് ഫോർമാറ്റിൽ ആയിരിക്കണം. അറ്റസ്റ്റ് ചെയ്ത അക്കാദമിക് സർട്ടിഫിക്കറ്റുകൾ, മാർക്ക് ഷീറ്റുകൾ, എക്സ്പീരിയന്‍സ് സർട്ടിഫിക്കറ്റുകൾ (ഉണ്ടെങ്കിൽ), പ്രത്യേക പരിശീലന കോഴ്സുകളുടെ തെളിവ് എന്നിവയെല്ലാം അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്തണം.
അപേക്ഷകള്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കുക. സബ്ജക്ട് ലൈൻ: "Application for the Post of Clerk - (അപേക്ഷകന്റെ പേര്)" എന്ന് ഉള്‍പ്പെടുത്തണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 12 ആണ്. റിട്ടൺ ടെസ്റ്റ്, ടൈപ്പിംഗ്, ഇന്റർവ്യൂ തീയതികൾ പിന്നീട് അറിയിക്കും. അപൂർണ്ണ അപേക്ഷകളോ ആവശ്യമായ രേഖകളില്ലാത്തവയോ നിരസിക്കപ്പെടും. അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യാനും പൂർണ്ണ വിശദാംശങ്ങൾക്കും റിയാദിലെ ഇന്ത്യൻ എംബസി വെബ്സൈറ്റ് സന്ദർശിക്കുക.
അതേസമയം, സംസ്ഥാന സർക്കാറിന് കീഴിലെ വിവിധ വകുപ്പുകളില്‍ താല്‍ക്കാലിക ഒഴിവുകള്‍ ലഭ്യമാണ്. അത്തരം ഏതാനും ഒഴിവുകള്‍ താഴെ നല്കുന്നു.
ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷിക്കാം
കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡിൽ പ്രവർത്തിക്കുന്ന 32-ാം നമ്പർ അങ്കണവാടി കം ക്രഷിൽ ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 35നും മധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യതയുളള കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബർ 15. ഫോൺ: 0479 2442059.
താല്‍ക്കാലിക നിയമനം
ജില്ലാ പഞ്ചായത്ത് ശാസ്താംകോട്ട അംബേദ്കര്‍ സാംസ്കാരിക പഠനകേന്ദ്രത്തില്‍ മള്‍ട്ടി ടാസ്കിംഗ് പേഴ്സണ്‍ തസ്തികയില്‍ താല്കാലിക ഒഴിവ്. അപേക്ഷകര്‍ പ്ലസ്ടു യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ശാസ്താംകോട്ട അംബേദ്കര്‍ സാംസ്കാരികപഠനകേന്ദ്രത്തിന് രണ്ട് കി.മീ ചുറ്റളവിലെ സ്ഥിരതാമസക്കാരായിരിക്കണം. നവംബര്‍ 10ന് രാവിലെ 10ന് ജില്ലാ പഞ്ചായത്തില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0474 2795198, 2793446.
താല്കാലിക നിയമനം
ജില്ല നിര്‍മ്മിതികേന്ദ്രത്തില്‍ എക്സിക്യൂട്ടീവ് സെക്രട്ടറി ആന്‍ഡ് പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്കും വിജ്ഞാപനത്തിനുമായി www.cmd.kerala.gov.in
ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. താൽപ്പര്യമുള്ള ജീവനക്കാർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും. ബയോഡേറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന നവംബർ 22 വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: www.ceo-kerala.org.
-
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ -
ബാങ്ക് ജോലി ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; 1000 ഓഫീസർ തസ്തികകളിലേക്ക് വിജ്ഞാപനം -
നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററില്‍ ജോലി വേണോ? ഇതാ സുവര്‍ണാവസരം വന്നെത്തി -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും!












Click it and Unblock the Notifications