'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, സർപ്പ സുന്ദരിയാണെങ്കിലും വെറും വിഷം'; വിമർശനം
മലയാള സിനിമയിൽ ഏറ്റവുമധികം ചർച്ചയായ ബന്ധമായിരുന്നു കാവ്യ മാധവന്റെയും ദിലീപിന്റെയും. ഇരുവരുടെയും ആദ്യ വിവാഹങ്ങൾ പരാജയപ്പെടുകയും പിന്നീട് ഒന്നിക്കുകയും ചെയ്‌തു എന്നതായിരുന്നില്ല അതിന്റെ കാരണം. തുടക്കം മുതൽ പലരും ഈ ബന്ധത്തെ സംശയദൃഷ്‌ടിയോടെ കണ്ടതും ദിലീപിനെതിരെയും കാവ്യക്ക് എതിരെയും ഒക്കെ നിരന്തരം സൈബർ ആക്രമണം നടത്തുകയും ഒക്കെ ചെയ്‌തിരുന്നു.
മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം ചെയ്യുന്നത്. അതിന് പിന്നാലെ നടിയെ ആക്രമിച്ച കേസ് അടക്കമുള്ള കാര്യങ്ങൾ ദിലീപിന്റെ കരിയറിന് തന്നെ വിലങ്ങു തടിയായിരുന്നു. അടുത്തിടെ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ഒരുവിഭാഗം ആളുകൾ ഇപ്പോഴും ദിലീപിനെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. അടുത്ത കാലത്തായി താരത്തിന്റെ സിനിമകൾ ഒക്കെ കാര്യമായ വിജയവും നേടിയിരുന്നില്ല.

ഇതിലൊക്കെയും അകാരണമായി വലിച്ചിഴക്കപ്പെടുന്ന പേര് കാവ്യ മാധവന്റേത് ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മഞ്ജു സിനിമയിൽ ശോഭിക്കുകയും കാവ്യ അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയും ചെയ്‌തതോടെ ചില പ്രേക്ഷകർ ആ രീതിയിൽ പ്രതികരിക്കുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് മുൻപ് കാവ്യ നൽകിയൊരു അഭിമുഖവും അതിലെ പരാമർശങ്ങളും ശ്രദ്ധ നേടുകയാണ് വീണ്ടും.
അതിലെ പല വാചകങ്ങളും എടുത്തുപറഞ്ഞുകൊണ്ട് ആരാധകർ ഇപ്പോഴും വിമർശനം തുടരുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം. റിപ്പോർട്ടർ ടിവിക്ക് നൽകിയ ഈ അഭിമുഖം യൂട്യൂബിൽ ഇപ്പോഴും അതുപോലെ തന്നെ കിടപ്പുണ്ട്. അതിലാവട്ടെ കാവ്യക്ക് എതിരായ വിമർശനത്തിന് ഒട്ടും കുറവില്ല. ഏതാണ്ട് കഴിഞ്ഞ ആറ് വർഷങ്ങൾക്ക് ഇടയിൽ അഞ്ഞൂറിലധികം കമന്റുകളാണ് കാവ്യയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് വന്നിരിക്കുന്നത്.
ആ അഭിമുഖത്തിൽ കാവ്യ പറഞ്ഞ പല കാര്യങ്ങളും വിമർശകർ മറ്റൊരു രീതിയിലാണ് ഉന്നയിക്കുന്നത്. സ്ത്രീകൾക്ക് എതിരെയുള്ള പീഡനത്തിൽ മുൻപന്തിയിൽ നിൽക്കുകയാണ് ഇന്ത്യ, അതിലും ഒന്നാം സ്ഥാനത്ത് കേരളമാണ്. അതൊക്കെ കുറയ്ക്കണം. അതിന് എന്താ ചെയ്യാ പറ്റുക, മനുഷ്യന്മാർ ഓരോരുത്തരും നന്നാവുക എന്നതല്ലേ ചെയ്യാൻ കഴിയൂ. സ്ത്രീകളും ശ്രദ്ധിക്കുക, പുരുഷന്മാരും അതുപോലെ ശ്രദ്ധിക്കുക; കാവ്യ പറയുന്നു.
പ്രണയമെന്നോ കാമുകൻ എന്നോ എന്നൊന്നും പറയാൻ പറ്റില്ലാത്ത ഒന്നുണ്ടായിരുന്നു എന്റെ ജീവിതത്തിൽ. അതൊരു പ്രണയം ഒന്നുമായിരുന്നില്ല. കലാകാരന്മാർക്ക് മാത്രമേ മനസിൽ പ്രണയം തോന്നൂ എന്നൊന്നുമില്ല. എല്ലാ മനുഷ്യരിലും ഉണ്ടാവും. ഒരു വ്യക്തിയോട് പ്രണയം തോന്നിയിട്ടുണ്ട്. അതിൽ തന്നെ പ്രണയം അറിയിച്ച വ്യക്തിയുമുണ്ട്, അറിയിക്കാത്തവരുമുണ്ട്; നടി പറഞ്ഞു.
എനിക്കെതിരെ പ്രവർത്തിക്കുന്നവർ ഒരു ടീമാണോ എന്നൊന്നും എനിക്കറിയില്ല. ബഹുജനം പലവിധം എന്നല്ലേ പറയുക. എനിക്ക് ഇപ്പോൾ എല്ലാവരും എന്നെക്കുറിച്ച് നല്ലത് മാത്രം പറയണം, എന്നെക്കുറിച്ച് ആരും കുറ്റം പറയരുത് എന്നൊക്കെ വാശിപിടിക്കാൻ കഴിയില്ല. എങ്കിലും താരതമ്യം ചെയ്യുമ്പോൾ എന്നെ സ്നേഹിക്കുന്നവർ തന്നെയാവും മുന്നിലുണ്ടാവുക; കാവ്യയുടെ വാക്കുകൾ.
കമന്റുകളിൽ ഏറെയും വിമർശനം
13 വർഷം പിന്നിട്ട അഭിമുഖത്തിൽ അടുത്ത ദിവസങ്ങളിൽ വരെ കാവ്യ മാധവനെ വിമർശിച്ചു കൊണ്ടുള്ള കമന്റുകൾ ഉണ്ടെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. കൂടുതൽ പേരും ദിലീപുമായുള്ള ബന്ധത്തെ കുറിച്ചും മഞ്ജു വാര്യരുടെ കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെയാണ് അതിൽ ഉന്നയിക്കുന്നത്. അല്ലാതെ കാവ്യയെ നേരിട്ട് വിമർശിക്കുന്ന കമന്റുകളും കുറവല്ല.
കാവ്യയുടെ മുഖത്തിന്റെ ഈ സൗന്ദര്യം മനസിനും ഉണ്ടായിരുന്നെങ്കിൽ.. എന്നാണ് ഒരു ആരാധകർ കുറിച്ചത്. കാവ്യയോരു സർപ്പ സുന്ദരിയാണെങ്കിലും വിഷമാണെന്നും അവർ തുടക്കം മുതൽ ലക്ഷ്യം വച്ചത് ദിലീപിനെയാണെന്നും ചിലർ ആരോപിക്കുന്നു. ശക്തമായി തിരിച്ചു വന്നത് അഭിമാനമായി കുടുംബം ജീവിതം നയിച്ച ഒരു സ്ത്രീയുടെ ജീവിതം തകർക്കാൻ.. നീ മിടുക്കിയാണ് സമ്മതിച്ചുവെന്ന് മറ്റൊരു വിമർശകൻ പറയുന്നു.
കാവ്യ ജനിച്ചത് തന്നെ മഞ്ജുവാര്യരുടെ കുടുംബം തകർക്കാൻ വേണ്ടി മാത്രമായിരുന്നു.. ആ ജന്മലക്ഷ്യം പൂർത്തിയാക്കിയെന്ന് ഒരാൾ കുറിച്ചു. ചിന്തയും വാക്കും പ്രവർത്തികളും തമ്മിൽ യാതൊരു യോജിപ്പുമില്ല, കാവ്യ നിഷ്‌കളങ്കത അഭിനയിക്കുകയാണ്, വല്ലവരുടെയും ഭർത്താവ് അതും അച്ഛന്റെ പ്രായം ഉള്ള ഒരാളെ കറക്കി എടുക്കുക എന്നായിരുന്നു അന്നത്തെ ലക്ഷ്യമെന്നും മറ്റൊരാൾ കുറിച്ചിരിക്കുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം














Click it and Unblock the Notifications