10 മണിക്കൂറില്‍ കുറച്ച് 4.5 കിലോ, ഇടിക്കൂട്ടിലെ മെഡല്‍ ജേതാവ് അമാന്‍ സെഹരാവത് ഭാരം കുറച്ചത് ഇങ്ങനെ
പാരീസ്: ഒളിംപിക്‌സ് പുരുഷവിഭാഗം ഗുസ്തിയില്‍ പുത്തന്‍ താരോദമായിരിക്കുകയാണ് ഇന്ത്യന്‍ താരം അമാന്‍ സെഹരാവത്. ഇന്ത്യയുടെ ആറാം മെഡലാണ് ഈ ഒളിംപിക്‌സില്‍ അമാന്‍ സ്വന്തമാക്കിയത്. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈലിലായിരുന്നു ഇന്ത്യുടെ വിജയം. പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ വെങ്കല മെഡലാണിത്.
2008ലെ ബെയ്ജിങ് ഒളിംപിക്‌സ് മുതല്‍ ബോക്‌സിങ്ങില്‍ ഒരു മെഡലെങ്കിലും ഇന്ത്യ സ്വന്തമാക്കാറുണ്ട്. പാരീസ് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും അമാന്‍ ഇതിലൂടെസ്വത്മാക്കി. 21 കാരനായ അമാന്‍ പിവി സിന്ധുവിനെയാണ് മറികടന്നത്. സിന്ധു റിയോയില്‍ മെഡല്‍ നേടുമ്പോള്‍ 21 വര്‍ഷവും 44 ദിവസവുമായിരുന്നു പ്രായം. ഇതാണ് അമാന്‍ മറികടന്നത്. 21 വര്‍ഷവും 24 ദിവസവുമായിരുന്നു മെഡല്‍ നേടുമ്പോള്‍ അമാന്റെ പ്രായം.

അതേസമയം സെമിയില്‍ ജപ്പാന്റെ റെയ് ഹിഗുച്ചിയെയാണ് അമാന്‍ നേരിട്ടത്. എന്നാല്‍ താരം ടോപ് സീഡ് താരത്തിനോട് പരാജയപ്പെടുകയായിരുന്നു. എന്നാല്‍ വെങ്കല പോരാട്ടത്തിന് താരം യോഗ്യത നേടിയിരുന്നു. എന്നാല്‍ വലിയൊരു ട്വിസ്റ്റ് താരത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് അമാന്‍ എതിരാളിയേക്കാള്‍ 4.5 കിലോഗ്രാം ഭാരം കൂടുതലയായിരുന്നു.
57 കിലോഗ്രാമായിരുന്നു വെങ്കല പോരാട്ടത്തില്‍ അമാന്‍ മത്സരിച്ചിരുന്ന വിഭാഗം. നേരത്തെ വിനേഷ് ഫോഗട്ട് ഇത്തരത്തില്‍ ഭാരം കൂടിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കപ്പെട്ടത്. അനുവദിച്ചിരുന്ന 50 കിലോഗ്രാമിനേക്കാള്‍ നൂറ് ഗ്രാം ഭാരം കൂടുതലായിരുന്നു വിനേഷ് ഫോഗട്ടിന്. ഇതേ തുടര്‍ന്ന് അവര്‍ക്ക് മെഡല്‍ നഷ്ടമായിരുന്നു.
അമാന് മുന്നില്‍ ആകെയുണ്ടായിരുന്ന സമയം രാവിലെയാവുന്നത് വരെയായിരുന്നു. ഇത്രയും കുറഞ്ഞ സമയത്തിലാണ് ഭാരം താരം കുറച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട മാറ്റ സെഷനായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. ഇതില്‍ അമാന്റെ രണ്ട് സീനിയര്‍ പരിശീലകര്‍ താരവുമായി ഗുസ്തി പിടിക്കുകയും ചെയ്തു. ഈ തീവ്രവമായ പരിശീലനം താരത്തെ വേഗത്തില്‍ ഭാരം കുറയാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് മാത്രമല്ല ഭാരം കുറഞ്ഞത്.
ഒന്നര മണിക്കൂര്‍ നീണ്ട ഹോട്ട് ബാത്ത് സെഷനും താരത്തിനുണ്ടായിരുന്നു. രാത്രി 12.30ന് അമാന്‍ നേരെയെത്തിയത് ജിമ്മിലാണ്. അവിടെ വെച്ചുള്ള പരിശീലനമായിരുന്നു അടുത്തത്. ട്രെഡ്മില്ലില്‍ നോണ്‍ സ്‌റ്റോപ്പ് റണ്ണിംഗായിരുന്നു അമാന്‍ പുറത്തെടുത്തത്. തുടര്‍ന്ന് 30 മിനുട്ട് ബ്രേക്ക് എടുത്തു. പിന്നീട് 5 മിനുട്ട് വരുന്ന സോന ബാത്തിന്റെ അഞ്ച് സെഷനുകളും അമാനുണ്ടായിരുന്നു. ഈ കഠിനപരിശീലനം താരത്തിന്റെ ഭാരം അതിവേഗം കുറച്ചു. എന്നിട്ടും 900 ഗ്രാമോളം ഭാരം കൂടുതലായിരുന്നു.
ഹ്രസ്വ നേരത്തേക്കുള്ള ജോഗിങ് ആയിരുന്നു അടുത്തത്. അതിന് ശേഷം 15 മിനുട്ട് ഓട്ടമായിരുന്നു. പുലര്‍ച്ചെ നാലരയ്ക്ക് അനുവദിച്ചതിരുന്നതിലും 100 ഗ്രാം കുറവായിരുന്നു അമാനുണ്ടായിരുന്നത്. അതിന് ശേഷം യാതൊന്നും താരം കഴിച്ചില്ല. ഇളം ചൂടുലള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്താണ് അമാന്‍ കഴിച്ചത്. കുറച്ച് കാപ്പിയും കഴിച്ചു. പിന്നീട് താരം ഉറങ്ങുകയും ചെയ്തില്ല. ഓരോ മണിക്കൂര്‍ ഇടവിട്ടും അമാന്റെ ഭാരം പരിശോധിച്ചിരുന്നുവെന്ന് കോച്ച് ദാഹിയ പറഞ്ഞു.












Click it and Unblock the Notifications