Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരീരഭാരം നിയന്ത്രിക്കാന്‍ റാഗിയാണോ ഓട്‌സാണോ കൂടുതല്‍ നല്ലത്; ഏതാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്?

ശരീരഭാരം നിയന്ത്രിക്കാന്‍ കൂടുതല്‍ പേരും ആശ്രയിക്കുന്ന രണ്ടു ധാന്യങ്ങളാണ് റാഗിയും ഓട്‌സും. രണ്ടും പോഷക സമൃദ്ധമായ ഭക്ഷണമാണ്. ദഹനത്തെ എളുപ്പമാക്കുന്നതില്‍ റാഗിയും ഓട്‌സും പ്രശസ്തമാണ്. വയറിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാനും ഈ രണ്ടു ധാന്യങ്ങളും സഹായിക്കും. എന്നാല്‍ ഇതില്‍ ഏതാണ് ഏറ്റവും മികച്ചതെന്ന് ചിന്തിച്ചിട്ടുണ്ടോ?

ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും നാരുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് ദഹനത്തെ മന്ദഗതിയിലാക്കി വിശപ്പ് അനുഭവപ്പെടുന്നത് വൈകിപ്പിക്കുന്നു. ഇടവേളകളില്‍ അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നു. ഇതെല്ലാം വയറിലെ അമിതമായ കൊഴുപ്പ് കുറയ്ക്കുന്നതിന് നിര്‍ണായകമായ കാര്യങ്ങളാണ്. റാഗിയിലും ഓട്സിലും ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനരീതി വ്യത്യസ്തമാണ്.

oats ragi

ശരീരഭാരം കുറയ്ക്കാനുള്ള ധാന്യമായി ആഗോള തലത്തില്‍ അംഗീകാരം നേടിയിട്ടുള്ള ധാന്യമാണ് ഓട്‌സ്. ഇതില്‍ കുറഞ്ഞ അളവിലാണ് കലോറി അടങ്ങിയിട്ടുള്ളത്. ഓട്സില്‍ അടങ്ങിയിട്ടുള്ള ബീറ്റാ-ഗ്ലൂക്കന്‍ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതില്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഓട്സ് ഊര്‍ജം പതുക്കെ പുറത്തുവിടുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുന്നു. ഓട്‌സ് വേഗത്തില്‍ തയ്യാറാക്കാന്‍ കഴിയുന്ന വിഭവമായതിനാല്‍ ഇതിന് സ്വീകാര്യത കൂടുതലാണ്.

അതേസമയം വിശപ്പിനെ നിയന്ത്രിക്കാനുള്ള ശേഷി റാഗിക്കുണ്ട്. റാഗിയിലെ ഉയര്‍ന്ന നാരുകള്‍ കൂടുതല്‍ നേരം വയറു നിറഞ്ഞതായി തോന്നാന്‍ സഹായിക്കുകയും അനാരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാനുള്ള പ്രേരണ കുറയ്ക്കുകയും ചെയ്യുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും റാഗിക്ക് കഴിവുണ്ട്. റാഗിയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക രക്തത്തിലെ ഷുഗറിന്റെ വര്‍ധന തടയുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് റാഗിയാണ് കൂടുതല്‍ അനുയോജ്യം. വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യത്തിനും റാഗി നല്ലതാണ്. റാഗി മലബന്ധം തടയുന്നു. അതുവഴി വയറുവേദന ഒഴിവാക്കാനും സഹായിക്കുന്നു.

നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യന്‍ അടുക്കളകളിലെ പ്രധാന വിഭവങ്ങളാണ് റാഗി കൊണ്ടുള്ള ചപ്പാത്തിയും ദോശയുമൊക്കെ. റാഗി ഗ്ലൂട്ടന്‍രഹിതമാണ്. ദഹനവ്യവസ്ഥയ്ക്കും ചെറുകുടലിനുമൊക്കെ ചെറിയ അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഗ്ലൂട്ടന്‍. ഗ്ലൂട്ടന്‍രഹിതമായതിനാല്‍ റാഗി വിഭവങ്ങള്‍ പേടിക്കാതെ കഴിക്കാം. റാഗി കാല്‍സ്യം സമ്പുഷ്ടവുമാണ്. ചപ്പാത്തിയായോ കഞ്ഞിയായോ റാഗി ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതില്‍ നിര്‍ണായകമാണ് റാഗിയും ഓട്‌സും. എന്നാല്‍ ഇതില്‍ ഏറ്റവും മികച്ച ധാന്യം ഏതാണ്? രണ്ടും കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതിനാല്‍ മാറിമാറി കഴിക്കുന്നത് മികച്ച ഫലം നല്‍കും. പരമ്പരാഗത ഭക്ഷണങ്ങളില്‍ റാഗി കൂടി ചേര്‍ക്കുക. എളുപ്പം ഉണ്ടാക്കാന്‍ കഴിയുന്ന ഓട്സ് വിഭവങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

റാഗിയില്‍ കാല്‍സ്യം വളരെ കൂടുതലാണ്. ഇത് അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു, പ്രത്യേകിച്ച് സ്ത്രീകളില്‍. റാഗിയും ഓട്‌സും നാരുകളാല്‍ സമ്പുഷ്ടമാണെങ്കിലും മൊത്തം നാരുകളുടെ അളവില്‍ റാഗി ഓട്‌സിനേക്കാള്‍ അല്‍പം മുന്നിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+