18 മാസം കൊണ്ട് കുറച്ചത് 108 കിലോഗ്രാം; ആനന്ദ് അംബാനി ഭാരം കുറച്ചത് ഇങ്ങനെ
ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ നിറഞ്ഞുനില്‍ക്കുന്നത്. എന്നാല്‍ അംബാനി കുടുംബത്തില്‍ നിന്നുള്ള ഇളയ മകനായ ആനന്ദ് പലപ്പോഴും ഇതുപോലെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. മൃഗസംരക്ഷണമായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്.
ജാംഗനറില്‍ പലയിടങ്ങളില്‍ നിന്നായി അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ ആനന്ദ് ഭാരം കുറയ്ക്കാന്‍ എടുത്ത കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 18 മാസം കൊണ്ട് 108 കിലോഗ്രാമാണ് ആനന്ദ് കുറച്ചത്. അതും സ്വാഭാവികമായ ഡയറ്റിലൂടെയാണ് ഇതെല്ലാം സാധ്യമാക്കിയത്.

ആനന്ദിന് അമിത ഭാരവും പൊണ്ണത്തടിയുമെല്ലാം പലപ്പോഴായി വന്നിട്ടുണ്ട്. ഹോര്‍മോണുകളില്‍ അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ താരം നേരിട്ടിരുന്നുവെന്നാണ് സൂചന. 208 കിലോഗ്രാം വരെ ആനന്ദിന്റെ ഭാരം എത്തിയിരുന്നു. വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ആനന്ദിനെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്ന് നിത അംബാനി മുമ്പ് വെളിപ്പെടുത്തിയിരുന്നു.
ഈ സാഹചര്യത്തില്‍ ഭാരം കുറയ്ക്കാനായി കര്‍ശനമായ ഡയറ്റ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇതേ തുടര്‍ന്ന് ശരീര ഭാരത്തില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. കണ്ടാല്‍ തന്നെ ഇത് ആനന്ദാണോ എന്ന് പലരും സംശയിച്ച് പോകുന്ന രീതിയിലായിരുന്നു മാറ്റങ്ങള്‍. 18 മാസങ്ങള്‍ എടുത്ത് 108 കിലോഗ്രാം അദ്ദേഹം കുറയ്ക്കുകയായിരുന്നു.
കടുത്ത ഡയറ്റും, അതിലും കടുപ്പമേറിയ വര്‍ക്കൗട്ടുകളുമാണ് ആനന്ദിനെ വലിയ മാറ്റത്തിലേക്ക് നയിച്ചത്. നിലവില്‍ ആനന്ദ് മറ്റൊരു ആരോഗ്യ പ്രശ്‌നവും നേരിടുന്നുണ്ട്. ആസ്മയെ തുടര്‍ന്ന് സ്റ്റെറോയിഡുകള്‍ ആനന്ദ് ഉപയോഗിക്കുന്നുണ്ട്. ഇതാണ് ഭാരം വീണ്ടും വര്‍ധിക്കാന്‍ കാരണമായത്. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം, കൃത്യമായ സമയത്ത് കഴിക്കുക. അതുപോലെ കഴിക്കുന്ന അളവും ശ്രദ്ധിക്കുക എന്നതായിരുന്നു ഡയറ്റിലുണ്ടായിരുന്നത്.
ആനന്ദ് വെജിറ്റേറിയന്‍ കൂടിയായിരുന്നു. സ്‌ട്രെങ്ത് ട്രെയിനിംഗ്, യോഗ എന്നിവയും ഫിറ്റ്‌നെസ് ട്രെയിനിംഗിന്റെ ഭാഗമായിരുന്നു. ക്രാഷ് ഡയറ്റാണ് കൂടുതലായും ആനന്ദ് തിരഞ്ഞെടുത്തിരുന്നത്. നിത്യേന 1200 മുതല്‍ 1500 കലോറികള്‍ വരെയാണ് ശരീരത്തില്‍ എത്തിയിരുന്നത്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണവും, കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈബര്‍ എന്നിവ കൂടുതലുള്ള ഭക്ഷണവുമാണ് ആനന്ദ് ഈ കാലയളവില്‍ കഴിച്ചിരുന്നത്.
ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണം കൊണ്ടുവന്നതിന് പുറമേ കര്‍ശനമായ വര്‍ക്കൗട്ടും ആനന്ദിനണ്ടായിരുന്നു. ഫ്‌ളെക്‌സിബിളിറ്റി വ്യായാമങ്ങള്‍,കാര്‍ഡിയോ, യോഗ, സ്‌ട്രെങ്ത് ട്രെയിനിംഗ്, എന്നിവയായിരുന്നു പ്രധാനം. നിത്യേന അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ വരെയായിരുന്നു ഡയറ്റ്. പേശികളുടെ കരുത്തിനും, കലോറികള്‍ കുറയ്ക്കാനും, ശരീരത്തിന്റെ മൊത്തം ഫിറ്റ്‌നെസിനും വേണ്ടിയായിരുന്നു വര്‍ക്കൗട്ടുകള്‍. നിത്യേന 21 കിലോമീറ്റര്‍ വരെ ആനന്ദ് നടക്കാറുണ്ടായിരുന്നു.












Click it and Unblock the Notifications