കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പരുമല കേസ്: ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ആന്റണി
തിരുവനന്തപുരം: പരുമല കോളേജില്‍ മൂന്ന് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ട ജില്ലാ കോടതി വിധി പരിശോധിച്ച് യു.ഡി.എഫ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി പറഞ്ഞു.
പ്രോസിക്യൂഷന് ആത്മാര്‍ഥതയോടെയല്ല അന്വേഷണം നടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തിയത് ആന്റണി ചൂണ്ടികാട്ടി. തെളിവുകള്‍ പുറത്തുകൊണ്ടുവരാതിരിക്കാന് ശ്രമിച്ച എല്ലാ പോലീസ് ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെടണമെന്ന് ആന്റണി പറഞ്ഞു.
96 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതികളെയെല്ലാം പത്തനംതിട്ട ജില്ലാ കോടതി വെറുതെവിടുകയായിരുന്നു.