കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്ദര്‍ശനം വിജയം : വാജ്പേയി, ക്ലിന്റണ്‍

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി വാജ്പേയിയുടെ അമേരിക്കന്‍ സന്ദര്‍ശനം വിജയമെന്ന് വാജ്പേയിയും അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും അവകാശപ്പെട്ടു.

വാഷിംഗ്ടണില്‍ സപ്തംബര്‍ 16ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ തന്റെ സന്ദര്‍ശനം സഹായിച്ചുവെന്ന് വാജ്പേയി വ്യക്തമാക്കിയത്. ഏഷ്യയിലെ പ്രധാന ശക്തിയായി ഭാരതം അംഗീകരിക്കപ്പെട്ടിരിക്കുന്നു. തെക്കന്‍ ഏഷ്യയിലെ പ്രശ്നങ്ങളെക്കുറിച്ച് വളര്‍ന്നു വരുന്ന ലോകശക്തിയായ ഇന്ത്യയുടെ കാഴ്ചപ്പാടിന് അമേരിക്കയില്‍ അംഗീകാരം ലഭിച്ചിരിക്കുന്നതായി വാജ്പേയി പറഞ്ഞു.

അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലും, വിവരസാങ്കേതിക വിദ്യ, ഊര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ പുരോഗതി നേടാനുമാണ് ഇന്ത്യയുടെ മുന്‍ഗണനയെന്ന് അമേരിക്കയെ അറിയിച്ചിട്ടുണ്ടെന്ന് വാജ്പേയി വ്യക്തമാക്കി.

വാജ്പേയിയുടെ സന്ദര്‍ശനം വന്‍ വിജയമായിരുന്നെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ സന്ദര്‍ശനം വളരെയധികം സഹായിച്ചുവെന്നും മസ്സാച്ചുസ്സെറ്റ്സിലെ മഹാത്മാഗാന്ധി സ്മാരകത്തില്‍ വെച്ച് ബില്‍ ക്ലിന്റണ്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

ഭാവിയില്‍ രാഷ്ട്രീയ സാമ്പത്തിക മേഖലകളില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും സഹകരണം കൂടുതല്‍ ശക്തമാകുമെന്ന് ക്ലിന്റണ്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയിലൂടെയും മറ്റും ഇരു രാജ്യങ്ങളും ആണവ ജൈവരാസായുധ വിമുക്തമായ ലോകത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ക്ലിന്റണ്‍ പ്രത്യാശിച്ചു.

പ്രതിരോധ സഹകരണം സംബന്ധിച്ച് പലതും ചര്‍ച്ച ചെയ്തുവെന്ന് സമ്മതിച്ചെങ്കിലുംഅതൊന്നും വെളിപ്പെടുത്താന്‍ ക്ലിന്റണ്‍ തയാറായില്ല.അമേരിക്കയിലെ ഇന്ത്യക്കാര്‍ അമേരിക്കയുടെ വികസനത്തിനായി മികച്ച സംഭാവനയാണ് നല്‍കിയിട്ടുള്ളതെന്ന് ക്ലിന്റണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തനിക്ക് നല്‍കിയ ഹൃദ്യമായ സ്വീകരണത്തിന് വാജ്പേയിക്കും ഭാരതീയര്‍ക്കും ക്ലിന്റണ്‍ ഒരിക്കല്‍ക്കൂടി നന്ദി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X