കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2010ല്‍ മുഴുവന്‍ വിദ്യാര്‍ഥികളും കമ്പ്യൂട്ടര്‍ സാക്ഷരര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: 2010ഓടെ കേരളത്തിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ഥികളെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കുമെന്ന് നവംബര്‍ 22 ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി പി.ജെ.ജോസഫ് പറഞ്ഞു.

2005ല്‍ വിവരസാങ്കേതികവിദ്യാ പഠനം പൂര്‍ണമായും സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കും. 2010ല്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിവരസാങ്കേതികവിദ്യ പ്രത്യേക വിഷയമായി ഉള്‍പ്പെടുത്തും.

ബുധനാഴ്ച സംസ്ഥാന ഐടി ടാസ്ക് ഫോഴ്സ് ചെയര്‍മാനില്‍ നിന്നും ഐടി വിദ്യാഭ്യാസത്തെക്കുറിച്ച് റിപ്പോര്‍ട്ട് സ്വീകരിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു ജോസഫ്.

170 കോടിയാണ് ഈ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ലോകബാങ്കില്‍ നിന്നും യൂറോപ്യന്‍ കമ്മിഷനില്‍ നിന്നുമുള്ള ഫണ്ടിലൂടെ ഈ തുക കണ്ടെത്താനാവുമെന്നാണ് കരുതുന്നത്. ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ പദ്ധതിയുടെ വിജയത്തിനായി കമ്പ്യൂട്ടര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

പല ഘട്ടങ്ങളിലായാണ് ഐടി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടമെന്ന നിലയില്‍ ഒരു ലക്ഷം അധ്യാപകരെ കമ്പ്യൂട്ടര്‍ സാക്ഷരരാക്കും. 2002 മുതല്‍ വിവരസാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

എല്ലാ വര്‍ഷവും പാഠ്യപദ്ധതി നവീകരിക്കുമെന്ന് ഐടി ടാസ്ക് ഫോഴ്സ് ചെയര്‍മാന്‍ റാവു പറഞ്ഞു. വിവരസാങ്കേതികവിദ്യാ രംഗത്തെ പുതിയ വികാസങ്ങളറിയാന്‍ ഇത് വിദ്യാര്‍ഥികളെ സഹായിക്കും.

2010ല്‍ വിവരസാങ്കേതികവിദ്യ പഠനത്തിനും അധ്യാപനത്തിനും സഹായിക്കുന്ന ഉപകരണമായി സ്കൂള്‍ പാഠ്യപദ്ധതിയില്‍ ചേര്‍ക്കും. കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിക്കാനാവും. അവര്‍ക്കെല്ലാം ഇന്റര്‍നെറ്റും പരിചയപ്പെടുത്തും. നാലോ അഞ്ചോ വിദ്യാര്‍ഥികള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന നിലയില്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കും.

സ്വകാര്യമേഖലയെ കൂടി പദ്ധതിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ പദ്ധതി പെട്ടെന്ന് പ്രാവര്‍ത്തികമാക്കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് റാവു പറഞ്ഞു.

റിപ്പോര്‍ട്ട് നിര്‍ദേശങ്ങള്‍ക്കായി ജനങ്ങളുടെ മുന്നില്‍ വെക്കുമെന്ന് മന്ത്രി ജോസഫ് പറഞ്ഞു. രണ്ടാഴ്ച ഇതിനായി സമയം നല്‍കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X