കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂര്‍ സംഘര്‍ഷഭരിതം, ഇന്ന് ഹര്‍ത്താല്‍

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഇ. പി.ജയരാജന്റെ കാറിനു നേരെ ഒരു സംഘം അക്രമികള്‍ ഡിസംബര്‍ രണ്ട് ശനിയാഴ്ച ബോംബെറിഞ്ഞതിനെത്തുടര്‍ന്ന് പാനൂരും കണ്ണൂര്‍ ജില്ലയാകെയും സംഘര്‍ഷഭരിതമാണ്.

ബോംബേറില്‍ പ്രതിഷേധിക്കാന്‍ കണ്ണൂരില്‍ ഡിസംബര്‍ മൂന്ന് ഞായറാഴ്ച സി പി എം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഡിസംബര്‍ രണ്ട് ശനിയാഴ്ച വൈകിട്ടാണ് പാനൂരിലും പരിസരപ്രദേശങ്ങളിലും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

ജയരാജന്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെയുണ്ടായ ബോംബേറില്‍ കാര്‍ ഭാഗികമായി തകര്‍ന്നു. ചെറിയ പരിക്കുകളോടെ ജയരാജന്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് വെടിവച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റില്ല.

സംഭവത്തിന് അല്‍പം മുമ്പ് മാക്കൂല്‍പീടികയില്‍ സി പി എം പ്രകടനത്തിന് നേരെയും ബോംബേറുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട സ ിപി എം പ്രവര്‍ത്തകന്‍ കൃഷ്ണന്‍ നായരുടെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ ജാഥയുടെ നേര്‍ക്കായിരുന്നു ബോംബേറ്.

സി പി എം നേതാവായിരുന്ന കനകരാജന്റെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് പാനൂര്‍ ഏലാങ്കോട്ട് നടന്ന അനുസ്മരണയോഗത്തില്‍ പങ്കെടുത്ത് തിരിച്ചു വരുമ്പോള്‍ പക്കഞ്ഞി മുക്കില്‍ വച്ചാണ് ജയരാജന്റെ കാറിനു നേരെ ബോംബേറുണ്ടായത്. അക്രമത്തിനു പിന്നില്‍ ആര്‍ എസ് എസ് കാരാണെന്ന് സി പി എം ആരോപിച്ചു.

ബോംബേറുണ്ടായ ഉടന്‍ ജയരാജന്റെ കാറിനു പിന്നിലുണ്ടായിരുന്ന ജീപ്പില്‍ നിന്ന് പൊലീസുകാര്‍ വെടിവയ്ക്കുകയായിരുന്നു. മൂന്ന് നാടന്‍ ബോംബുകളാണ് കാറിനു നേരെ എറിഞ്ഞത്. പിന്‍സീറ്റില്‍ ഇടതു ഭാഗത്തായി ഇരുന്നിരുന്ന ജയരാജന് നേരെ എറിഞ്ഞ ബോംബുകളില്‍ രണ്ടെണ്ണം ഡോറില്‍ തട്ടി തെറിച്ചതു കൊണ്ട് കാറിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇടത് ചെവിക്കും ഇടതുകാലിനും വേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷം കനകരാജന്റെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്ത് തിരിച്ചുവരുമ്പോഴും ജയരാജന്‍ സഞ്ചരിച്ച കാറിന് നേരെ ബോംബേറ് നടന്നിരുന്നു. അന്ന് പിന്നാലെ വന്ന ജീപ്പില്‍ സഞ്ചരിച്ചിരുന്ന സി പി എം പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ട്രെയിനില്‍ വച്ചുണ്ടായ വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ജയരാജന് വലതു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടിരുന്നു.

ഡിസംബര്‍ ഒന്ന് വെള്ളിയാഴ്ച രാത്രി തൊട്ട് കൂരാറ, പാത്തിപ്പഫലം, ഏലാങ്കോട്, മാക്കൂല്‍പീടിക, ആനപ്പാലം എന്നിവിടങ്ങളില്‍ നിരന്തരം ബോംബ് സ്ഫോടനങ്ങള്‍ നടന്നിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ മാക്കൂല്‍പീടിക, ഏലാങ്കോട് പ്രദേശങ്ങള്‍ സംഘര്‍ഷഭരിതമാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X