കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് നഷ്ടപ്പെട്ടതിനു പിന്നില്‍ മുന്‍ കേന്ദ്രമന്ത്രി

  • By Staff
Google Oneindia Malayalam News

ആറന്മുള: യില്‍ തനിക്ക് സീറ്റ് നിഷേധിക്കാനിടയായത് ഒരു മുന്‍ കേന്ദ്രമന്ത്രിയുടെയും എംപിയുടെയും പിന്നാമ്പുറകളികള്‍ കാരണമാണെന്ന് കോണ്‍ഗ്രസ് വിമതസ്ഥാനാര്‍ത്ഥി മലേത്ത് സരളാ ദേവി പ്രഖ്യാപിച്ചു. എന്നാല്‍ ഈ നേതാക്കള്‍ ആരെന്ന് വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു.

എ ഗ്രൂപ്പുകാരനായ അഡ്വ. കെ. ശിവദാസന്‍ നായരെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആറന്മുളയിലെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിനെതിരെ സരളാദേവിയെ മത്സരിപ്പിക്കാന്‍ ഐ ഗ്രൂപ്പുകാര്‍ തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ എട്ട് ഞായറാഴ്ച സരളാദേവിയുടെ വീട്ടില്‍ നടന്ന ഗ്രൂപ്പുയോഗമാണ് ഈ തീരുമാനമെടുത്തത്.

ഏപ്രില്‍ 16 തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സരളാദേവി പറഞ്ഞു. കോണ്‍ഗ്രസിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിട്ടുള്ള താന്‍ എന്നും കരുണാകരന്റെയും ഐ ഗ്രൂപ്പിന്റെയും പിന്നില്‍ ഉറച്ചുനില്‍ക്കുമെന്ന് അവര്‍ പറഞ്ഞു.

ഏറ്റവും കൂടുതല്‍ സ്ത്രീകളുള്ള ജില്ല യായതിനാല്‍ ആറന്മുളയില്‍ വനിതാപ്രാതിനിധ്യം നല്‍കി സരളാദേവിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് ഘടകം ശ്രമിക്കേണ്ടിയിരുന്നുവെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു. സരളാദേവി ഐ ഗ്രൂപ്പുകാരിയായതു കൊണ്ടു മാത്രമാണ് സീറ്റ് നഷ്ടപ്പെട്ടതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X