കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മെഡി.കോളേജ്:15 ഡോക്ടര്‍മാര്‍ വിരമിക്കുന്നു

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പ്രിന്‍സിപ്പാള്‍ ഡോ. സി സദാശിവന്‍പിള്ള ഉള്‍പ്പെടെ 15 ഡോക്ടര്‍മാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേഡില്‍ നിന്നും വിരമിക്കുന്നു. ഇവരില്‍ 14 പേര്‍ ഏപ്രില്‍- മെയ് മാസങ്ങളിലായും ഒരാള്‍ജൂണ്‍മാസത്തിലുമാണ് വിരമിക്കുന്നത്.

ഡോ. സി സദാശിവനാപിള്ള, മെഡിസിന്‍ വിഭാഗം മേധാവി ഡോ.സണ്ണി വര്‍ഗീസ്, ശിശുരോഗ വിഭാഗം മേധാവി ഡോ. കൈലാസ് ചന്ദ്രഭാനു, സര്‍ജറി വിഭാഗത്തിലെ ഡോ. മാധവന്‍ നമ്പ്യാര്‍, ഫിസിക്കല്‍ മെഡിസിനിലെ ഡോ. ഉത്തമന്‍, ഗൈനക്കോളജിയിലെ ഡോ. രത്നം, ഡെര്‍മറ്റോളജിയിലെ ഡോ. പവിത്രന്‍, മെഡിസിനിലെ ഡോ. പി കെ കുമാരന്‍, റേഡിയോളജിയിലെ ഡോ. ജി ജി സതി, ഫാര്‍മക്കോളജിയിലെ ഡോ. സുബ്രഹ്മണ്യന്‍, കമ്മ്യൂണിറ്റി മെഡിസിനിലെ ഡോ. ചാരുദത്തന്‍, ബയോകെമിസ്ട്രിയിലെ ഡോ. അസ്മാബീവി, പത്തോളജിയിലെ ഡോ. മാലിനി തോമസ്, സര്‍ജറിയിലെ ഡോ. സാം വൈക്ലിഫ്, ശിശുരോഗ വിഭാദത്തിലെ ഡോ. ശ്രീകുമാര്‍ എന്നിവരാണ് ഈ വര്‍ഷം വിരമിക്കുന്നത്.

പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ഡോ. സദാശിവന്‍പിള്ള കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പ്രഫസര്‍. ആണ്. തിരുവനന്തപുരം സ്വദേശി. ആലപ്പുഴ ഒഴികെ കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മെഡിക്കല്‍ ഫാക്കല്‍റ്റി ഡീനും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനുമാണ്. ലെപ്റ്റോസ് സ്പൈറോസിസിനെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. കസ്തൂരിയാണ് ഭാര്യ. രജനി, ചിദംബരേഷ്, ദിനേശ് എന്നിവര്‍ മക്കളാണ്. മെയ് 31 നാണ് ഡോ. സദാശിവന്‍പിള്ള വിരമിക്കുന്നത്.

ഡോ. എന്‍ ഉത്തമന്‍ നാലു വര്‍ഷമായി മെഡിസിന്‍ വിഭാഗത്തില്‍ പ്രഫസറാണ്. ഓര്‍ത്തോയില്‍ എം എസും ഫിസിക്കല്‍ മെഡിസിനില്‍ ഡി പി എം ആര്‍ കോഴ്സും പൂര്‍ത്തിയാക്കിയ ഇദ്ദേഹം ഏപ്രില്‍ 30 ന് സര്‍വീസില്‍ നിന്നു വിരമിക്കും. രൂപയാണ് ഭാര്യ. ജയദേവ്, സന്ദീപ്, ദിലീപ് എന്നിവര്‍ മക്കളാണ്.

റേഡിയോളജി വിഭാഗം മേധാവി ഡോ. ജി ജി സതി 1973 മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചു വരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പരേതനായ ഡോ. കെ ശ്രീനിവാസനാണ് ഭര്‍ത്താവ്. ഡോ. ബാലമുരളീകൃഷ്ണ, വൃന്ദബാല എന്നിവര്‍ മക്കളാണ്. ഏപ്രില്‍ 30 ന് വിരമിക്കും.

മെഡിസിന്‍ വിഭാഗം മേധാവിയും പ്രഫസറുമായ ഡോ. സണ്ണി വര്‍ഗീസ് ഏപ്രില്‍ 30 നാണ് വിരമിക്കുന്നത്. 1997 മുതല്‍ ഇദ്ദേഹം പ്രഫസറാണ്.ശാന്തയാണ് ഭാര്യ. ഡോ. സണ്ണി ജോര്‍ജ്, ഡോ. സണ്ണി അലക്സ്, എഞ്ചിനീയര്‍ സണ്ണി പോള്‍ എന്നിവര്‍ മക്കളാണ്.

ബയോകെമിസ്ട്രി വിഭാഗം പ്രഫസര്‍ ഡോ. ഇ പി അസ്മാബീവി 1976 മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്നു. കോട്ടയം സ്വദേശിയായ ഡോ. അസ്മാബീവി തൃശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏപ്രില്‍ 30 ന് വിരമിക്കും.

1996 ല്‍ മികച്ച ഡോക്ടര്‍ക്കുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയിട്ടുള്ള ഡെര്‍മറ്റോളജി വിഭാഗത്തിലെ ഡോ. കെ പവിത്രന്‍ മെയ് 31 ന് വിരമിക്കും. 1995 ല്‍ കലിക്കറ്റ് സര്‍വകലാശാലയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡും ഡോ. പവിത്രന്‍ നേടിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ മെഡിക്കല്‍ പ്രസിദ്ധീകരണങ്ങളില്‍ ഒട്ടേറെ ലേഖനങ്ങളെഴുതിയിട്ടുണ്ട്. രാധയാണ് ഭാര്യ. ബബിന, ബബിന്‍ എന്നിവ് മക്കളാണ്.

കോഴിക്കോട് റുമാറ്റോളജി ക്ലിനിക് മേധാവിയായ ഡോ. പി കെ കുമാരന്‍ 1972ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. കോഴിക്കോട് ബാലുശേരി സ്വദേശിയായ ഇദ്ദേഹം ഏപ്രില്‍ 30 ന് വിരമിക്കും. ഗീതയാണ് ഭാര്യ അഞ്ജലി, അനുശ്രീ, അമൃത എന്നിവര്‍ മക്കളാണ്.

ഗൈനക്കോളജിയിലെ ഡോ. രത്നം 1974 മുതല്‍ സര്‍ക്കാര്‍ സര്‍വീസിലാണ്. ഏപ്രില്‍ 30 ന് വിരമിക്കും. ലോ കോളേജ് പ്രിന്‍സിപ്പലായി വിരമിച്ച രാമകൃഷ്ണനാണ് ഭര്‍ത്താവ്. ബിന്ദു(യു എസ് എ), രാമചന്ദ്രന്‍(ഇംഗ്ലണ്ട്) എന്നിവ് മക്കളാണ്.

പത്തോളജി വിഭാഗത്തില്‍ പ്രഫസറായ ഡോ. മാലിനി തോമസ് ജൂണ്‍ 30 നാണ് വിരമിക്കുന്നത്. തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍കോളേജുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായി വിരമിച്ച ഡോ. കെ എം വര്‍ഗീസാണ് ഭര്‍ത്താവ്. നവീന്‍ വര്‍ഗീസ്, മിഥുന്‍ വര്‍ഗീസ് എന്നിവര്‍ മക്കളാണ്.

സര്‍ജറി വിഭാഗത്തിലെ ഡോ. പി വി മാധവന്‍ നമ്പ്യാര്‍ ഏപ്രില്‍ 30 ന് വിരമിക്കുന്നു. വേസനകാലം മുഴുവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു ഇദ്ദേഹം. 1976 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചു. ഡോ. രത്നവല്ലിയാണ് ഭാര്യ. രമ്യാമാധവന്‍, അമര്‍ മാധവന്‍ എന്നിവര്‍ മക്കളാണ്.

സേവന മേകലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഈ പ്രഗത്ഭ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ വിരമിക്കുന്നത് മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X