കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലവര്‍ഷം: പലയിടത്തും കേരളം ഇരുട്ടില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കാലവര്‍ഷം രൂക്ഷമായതോടെ കേരളത്തില്‍ വൈദ്യുതിത്തകരാര്‍ വ്യാപകമയി. കാറ്റിലും മഴയിലും പെട്ട് മരങ്ങള്‍ പിഴുതുവീണ് വൈദ്യുതിവിതരണം തകരാറിലാവുന്നത് സാധാരണമായിരിക്കുകയാണ്. പലപ്പോഴും പ്രതികൂല കാലാവസ്ഥ മൂലം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണിനടക്കുന്നില്ല.

കഴിഞ്ഞ ദിവസം ഉരുള്‍പ്പൊട്ടലും കനത്തമഴയും കാരണം ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വൈദ്യുതിബന്ധം വ്യാപകമായി തകരാറിലായി. ഉള്‍നാടന്‍ പ്രദേശങ്ങള്‍ ദിവസങ്ങളോളം ഇരുട്ടിലായിരുന്നു. പൊതുവേ വൈദ്യതി തകരാറുള്ള ഉള്‍നാടന്‍ ഗ്രാമങ്ങളുടെ അവസ്ഥയാണ് കഷ്ടം.

ഇടുക്കി, വയനാട് തുടങ്ങിയ ഹൈറേഞ്ച് ജില്ലകളില്‍ വൈദ്യുതതകരാര്‍ സാധാരണമായിരിക്കുന്നു. ചെറിയ കാറ്റോടുകൂടിയ മഴയില്‍ പോലും മരങ്ങള്‍ പിഴുതുവീണ് ഇവിടെ വൈദ്യുതിബന്ധം തകരാറിലാക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ ആര്യനാട്, കാട്ടാക്കട പ്രദേശങ്ങളില്‍ വൈദ്യുതി പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. പാലോട്ടുനിന്നും പേപ്പാറ മിനി പവര്‍ഹൗസിലേക്കുള്ള വൈദ്യുതി പ്രവാഹം രണ്ടുദിവസമായി നിലച്ചിരിക്കുകയാണ്. പേപ്പാറയില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനവും നിലച്ചിരിക്കുകയാണ്.

കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിലെ ഡാമുകളുടെ ഷട്ടറുകള്‍ പെട്ടെന്ന് തുറന്നതുമൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ പലയിടത്തും വൈദ്യുതിബന്ധം തകരാറിലായി. വൈദ്യുതി പോസ്റുകള്‍ പോലും ഒലിച്ചുപോകുകയുണ്ടായി. മൂഴിയാര്‍ ഡാമിന്റെ മൂന്നുഷട്ടറുകള്‍ ഒരുമിച്ച് തുറന്നതുമൂലമുണ്ടായ വെള്ളപ്പൊക്കത്തില്‍ റാന്നി തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്നു ദിവസം വൈദ്യുതി മുടങ്ങി.

കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍ സ്ഥിതി വ്യത്യസ്തമല്ല. ഉള്‍നാടന്‍ ഗ്രാമങ്ങളിലും തീരപ്രദേശങ്ങളിലും വൈദ്യുതിബന്ധം ഇടയ്ക്കിടെ നിലയ്ക്കുന്നത് പതിവായിരിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X