കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരികളെ അംഗീകരിക്കണം: ഹുറിയത്ത്

  • By Super
Google Oneindia Malayalam News

കോഴിക്കോട്: കശ്മീര്‍ പ്രശ്നത്തിന്മേലുള്ള ചര്‍ച്ചകളില്‍ കശ്മീരിലെ ജനങ്ങളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഹുറിയത്ത് നേതാക്കള്‍ പറഞ്ഞു. സപ്തംബര്‍ അഞ്ച് ബുധനാഴ്ച കശ്മീരിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഹുറിയത്ത് നേതാക്കള്‍.

ഇന്ത്യയും പാകിസ്ഥാനും കശ്മീരിലെ ജനങ്ങളെക്കൂടി കശ്മീര്‍ പ്രശ്നപരിഹാരചര്‍ച്ചകളില്‍ ഉള്‍പ്പെടുത്തണം. പ്രധാനമന്ത്രി വാജ്പേയിയും പാക് പ്രസിഡന്റ് പര്‍വേസ് മുഷാറഫും ന്യൂയോര്‍ക്കില്‍ നടത്തുന്ന കൂടിക്കാഴ്ച ഫലം ചെയ്യുമെന്നും ഹുറിയത്ത് നേതാവ് അബ്ദുള്‍ ഗനി ലോണ്‍ പറഞ്ഞു.

ഇരു നേതാക്കളും ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കുന്ന വിവരങ്ങള്‍ക്കതീതരായി ഉയരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. കശ്മീര്‍ പ്രശ്നം കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഇവര്‍ കൈകാര്യം ചെയ്യുമെന്നും ഞങ്ങള്‍ കരുതുന്നു- ഗനി ലോണ്‍ പറഞ്ഞു.

പ്രശ്നങ്ങളില്‍ നിന്നും അകന്നുപോയതുകൊണ്ടോ പ്രശ്നങ്ങള്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടോ അത് പരിഹരിക്കാന്‍ കഴിയില്ല. ഹുറിയത്തിനെ മാറ്റിനിര്‍ത്തിയാലും അവരുടെ പ്രാധാന്യം കുറച്ചുകാണിച്ചാലും അത് ഇന്ത്യയിലെ സര്‍ക്കാര്‍ കാണിക്കുന്ന ഹിമാലയന്‍ അബദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അസംതൃപ്തരായ വലിയൊരു ജനവിഭാഗമുണ്ടെന്നും അവരാണ് കശ്മീരിന്റെ യഥാര്‍ത്ഥ പ്രശ്നമെന്നും ഗനി ലോണ്‍ പറഞ്ഞു. അവരെ വിശ്വാസത്തിലെടുക്കുകയാണ് വേണ്ടത്- അദ്ദേഹം അഭിപ്രായപ്പെട്ടു.

English summary
Hurriyat leaders demanded that both India and Pakistan should consider the Kashmiri people as a third party during discussion on Kashmiri issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X