കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സമ്മേളനങ്ങളില്‍ കൊടുങ്കാറ്റുയരും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎം സംസ്ഥാന ഘടകത്തിന്റെ അടുത്തു നടക്കാനിരിക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ തീവ്രമായ എതിര്‍പ്പുയരാന്‍ സാധ്യത.

അടുത്ത വര്‍ഷം ആദ്യം കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതിന് ശേഷമാണ് ലോക്കല്‍ കമ്മിറ്റി, മണ്ഡലം, ജില്ലാ തലങ്ങളില്‍ സമ്മേളനങ്ങള്‍ നടക്കുക. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി നടക്കുന്ന സമ്മേളനങ്ങള്‍ എന്ന നിലയ്ക്കും ഇവ ഏറെ പ്രാധാന്യമുള്ളതാണ്.

തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കാരായവരെ കണ്ടുപിടിക്കാനായി ചേര്‍ന്ന തിരുവനന്തപുരം പ്ലീനത്തിലെ തീരുമാനങ്ങള്‍ ബ്രാഞ്ച് തലത്തില്‍ ചര്‍ച്ചയ്ക്ക് നല്‍കണമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പാര്‍ട്ടിയുടെ കനത്ത തോല്‍വിക്ക് കാരണമായവരെ കണ്ടുപിടിച്ച് അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന വികാരമാണ് ബ്രാഞ്ച് തലത്തില്‍ ശക്തമായിട്ടുള്ളത്. ജനങ്ങളുമായി നേരിട്ടിടപെടുന്ന കമ്മിറ്റിയും ബ്രാഞ്ച് തലമാണ്. പാര്‍ട്ടി സാധാരണ ജനങ്ങളില്‍ നിന്നും വളരെ അകന്നുവെന്ന് താഴേക്കിടയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

പാര്‍ട്ടിയില്‍ വളര്‍ന്നിരിക്കുന്ന ബൂര്‍ഷ്വാ സ്വഭാവവും ബ്രാഞ്ച് തലത്തില്‍ കനത്ത വിമര്‍ശനത്തിന് കാരണമാകും. എന്നാല്‍ സിപിഎമ്മിന്റെ സംഘടനാ സ്വഭാവം വച്ച് ഇത്തരം രൂക്ഷ വിമര്‍ശനങ്ങള്‍ പരസ്യമായി നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മടിക്കുമെന്നതാണ് സത്യം. അച്ചടക്കനടപടികളുമായി പാര്‍ട്ടി നേതൃത്വം മുന്നേറുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ ശക്തമായിട്ടുള്ള ഗ്രൂപ്പ് വൈരം കൂടുതല്‍ വഷളാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

മുമ്പെങ്ങുമില്ലാത്ത വിധം ഗ്രൂപ്പിസം സിപിഎമ്മില്‍ ശക്തമായിരിക്കുന്ന സമയമാണ് ഇപ്പോള്‍. സംസ്ഥാന നേതൃത്വത്തിലെ നാല് ഗ്രൂപ്പുകള്‍ താഴേക്കിടയിലേക്കും പടര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ബ്രാഞ്ച് കമ്മിറ്റി യോഗങ്ങള്‍ ഗ്രൂപ്പിസം വിളയാടുന്ന വേദി കൂടിയാകുമെന്നതില്‍ സംശയമില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X