തടവുപുള്ളി ജയില്‍ചാടി

Subscribe to Oneindia Malayalam

തിരുവനന്തപുരം: നിരവധികേസുകളില്‍ പ്രതിയായ തടവുപുള്ളി ജയില്‍ചാടി. തീവെട്ടി ബാബു എന്നറിയപ്പെടുന്ന ബാബുവാണ് ഒക്ടോബര്‍ 15 തിങ്കളാഴ്ച പൊലീസിനെ ആക്രമിച്ച ശേഷം, പൊലീസ് കസ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.

ആയുര്‍വേദകോളേജ് ആശുപത്രിയിലെ തടവുകാരുടെ സെല്ലില്‍ നിന്നാണ് ബാബു രക്ഷപ്പെട്ടത്. ബാബുവിന് വേണ്ടി പൊലീസ് നഗരം അരിച്ചുപെറുക്കുകയാണ്. സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ബാബുവിനെ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ആയുര്‍വേദകാേേളേജാശുപത്രിയിലെ തടവുകാരുടെ സെല്ലിലേക്ക് കൊണ്ടുവന്നത്.

ഏതോ വൈദ്യപരിശോധനയ്ക്കായി തിങ്കളാഴ്ച രാത്രി 8.30ന് സെല്ലില്‍ നിന്നും പുറത്തുകൊണ്ടുവന്നപ്പോള്‍ ബാബു പൊലീസിനെ തള്ളിമാറ്റി ഇരുട്ടില്‍ ഓടിമറയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി കേസുകളില്‍ പ്രതിയായ ബാബുവിന് ഒരു ഹെഡ് കോണ്‍സ്റബിളടക്കം നാലുപൊലീസുകാരുടെ കാവലേര്‍പ്പെടുത്തിയിരുന്നു.

സാമ്പത്തികമായി കഴിവുള്ള പ്രതികള്‍ ചികിത്സയുടെ പേരില്‍ ആയുര്‍വേദകോളേജ് ആശുപത്രിയിലെ സെല്ലില്‍ കൊണ്ടുവരുന്ന പതിവുണ്ട്. അതേസമയം പൊലീസിന്റെ അറിവോടെയാണ് ബാബു ജയില്‍ ചാടിയതെന്ന് പ്രചാരണമുണ്ട്. സാധാരണ 15 ദിവസത്തിലൊരിക്കല്‍ കാവല്‍ നില്ക്കുന്ന പൊലീസുകാര്‍ മാറണമെന്നതാണ് ചട്ടം.

എന്നാല്‍ ബാബുവിന് കാവലിനായി പോയ പൊലീസുകാരന്‍ നാലുമാസമായിട്ടും ഇവിടെ ഡ്യൂട്ടിയില്‍ തുടരുകയാണ്. തടവുകാരെ സെല്ലിനു പുറത്തുകൊണ്ടുവരരുതെന്ന് നിയമമുണ്ട്. പലപ്പോഴും ആശുപത്രിയിലെ സെല്ലിന് കാവലിനെത്തുന്ന പൊലീസുകാര്‍ക്ക് തടവുപുള്ളികള്‍ കൈക്കൂലി നല്കുന്ന പതിവുള്ളതായും പറയുന്നു.

Please Wait while comments are loading...