കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുരുമുളക് വില കുറഞ്ഞു: കയറ്റുമതി കൂടി

  • By Staff
Google Oneindia Malayalam News

കൊച്ചി : കുരുമുളക് കയറ്റുമതിയില്‍ നേരിയ വര്‍ദ്ധനവുണ്ടായെങ്കിലും വിലയില്‍ വന്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വരുമാനത്തില്‍ 113.04 കോടി രൂപയുടെ കുറവുണ്ട്. 1156 ടണ്ണിന്റെ കയറ്റുമതി വര്‍ദ്ധനവുണ്ടായപ്പോഴാണ് ഈ അവസ്ഥ.

മുന്‍ വര്‍ഷം 11, 694 ടണ്‍ കുരുമുളക് കയറ്റി അയച്ച സ്ഥാനത്ത് ഇപ്പോള്‍ 12,850 ടണ്‍ കയറ്റുമതി നടന്നു. എന്നാല്‍ ഒരു കിലോയുടെ വില 208.52 ല്‍ നിന്നും 101. 79 യി കുറഞ്ഞു. അതായത് കിലോയ്ക്ക് 106.73 രൂപയുടെ കുറവ്. കൊച്ചിയ്ിലെ സുഗന്ധദ്രവ്യ വിപണന കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നതാണ് ഈ കണക്ക്.

എന്നാല്‍ ഏലം കയറ്റുമതിയില്‍ നേരിയ ആശ്വാസത്തിനു വകയുണ്ട്. ഈ വര്‍ഷം 625 ടണ കയറ്റി അയച്ചു. പോയ വര്‍ഷം ഇത് 569 ടണ്‍ ആയിരുന്നു. 10. 07 കോടിയാണ് ഏലം കയറ്റുമതിയില്‍ നിന്നുളള വരുമാനം.

കാര്‍ഷിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തെയാണ് ഇത് ഏറ്റവും ദോഷകരമായി ബാധിക്കുക. കുരുമുളക് ഉത് പാദനത്തില്‍ രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നത് കേരളമാണ്. അന്താരാഷ്ട്ര വിപണിയിലെ മൂല്യത്തകര്‍ച്ചയ്ക്ക് ഏറെ വില നല്‍കേണ്ടി വരുന്നത് കേരളത്തിലെ കര്‍ഷകരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X