കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍.സി.സി.: പരീഖ് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് പി.സി.ജോര്‍ജ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ നടന്ന വിവാദ മരുന്നു പരീക്ഷണം സംബന്ധിച്ച ഡോ. പര്‍േവഷ് പരീഖിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കേരള കോണ്‍ഗ്രസ്സ് നേതാവ് പി.സി.ജോര്‍ജ് എം.എല്‍.എ. ഡോ. പരീഖ് പക്ഷപാതപരമായാണ് പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ മറ്റൊരു നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ആര്‍.സി.സി. ഡയറക്ടര്‍ ഡോ. കൃഷ്ണന്‍ നായര്‍ ഉപദേശകനായ ഒരു സംഘടനയുടെ സെക്രട്ടറിയാണ് ഡോ. പരീഖ്. പിന്നെ എങ്ങനെ അദ്ദേഹം നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ജോര്‍ജ് ചോദിച്ചു.

അമേരിക്കയില്‍ 16 എലികളില്‍ മാത്രം പരീക്ഷിച്ച രാസവസ്തുവാണ് ആര്‍.സി.സിയില്‍ ക്യാന്‍സര്‍ ഇല്ലാത്ത 27 പേരില്‍ പരീക്ഷിച്ചത്. മലയാളം അറിയാത്ത രോഗികളില്‍ നിന്ന് മലയാളത്തിലുള്ള സമ്മതപത്രം വാങ്ങിയാണ് പരീക്ഷണം നടത്തിയത്. എന്നാല്‍ ഇത്തരം സത്യാവസ്ഥകളൊന്നും ഡോ.പരിഖിന്റെ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആര്‍.സി.സി.യുടെ വരവു-ചെലവു കണക്കുകള്‍ കാലാകാലങ്ങളില്‍ പരിശോധിക്കാറില്ലെന്നും ആര്‍.സി.സി.യ്ക്ക് ലഭിക്കുന്ന ഗ്രന്റുകളും മറ്റും വകമാറ്റി ചെലവഴിക്കുകയാണെന്നും ജോര്‍ജ് കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X