സുശീലാഗോപാലന്‍ അന്തരിച്ചു
തിരുവനന്തപുരം: കമ്മ്യൂണിസ്റ് നേതാവ് എ.കെ.ജി.യുടെ ഭാര്യയും മുന്‍മന്ത്രിയും സിപിഎം നേതാവുമായ സുശീലാഗോപാലന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു.
തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ ഡിസംബര്‍ 19 ബുധനാഴ്ച 3.40ഓടെയായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറേ നാളുകളായി ക്യാന്‍സര്‍ ബാധമൂലം ചികിത്സയിലായിരുന്നു. മൃതദേഹം മുഹമ്മയിലെ ചീരപ്പന്‍ചിറിയലെ വീട്ടുവളപ്പില്‍ ഡിസംബര്‍ 20 വ്യാഴാഴ്ച സംസ്കരിക്കും.
കഴിഞ്ഞനായനാര്‍ മന്ത്രിസഭയില്‍ വ്യവസായമന്ത്രിയായിരുന്നു. 1996ല്‍ അമ്പലപ്പുഴയില്‍ നിന്നുമാണ് ഏറ്റവും ഒടുവില്‍ മത്സരിച്ച് ജയിച്ചത്. അതിനുമുമ്പ് 1989ല്‍ തലേക്കുന്നില്‍ ബഷീറിനോട് ചിറയിന്‍കീഴ് മത്സരിച്ച് തോറ്റു. 1991ല്‍ ചിറയിന്‍കീഴില്‍ നിന്നുതന്നെ തലേക്കുന്നില്‍ ബഷീറിനെ തോല്പിച്ചു. രണ്ട് തവണ ലോക്സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചിറയിന്‍കീഴില്‍നിന്നും ആലപ്പുഴയില്‍ നിന്നും. 1929 സെപ്റ്റംബര്‍ 29ന് തൃശൂരിലാണ് സുശീലാ ഗോപാലന്‍ ജനിച്ചത്. പഠിക്കുമ്പോഴേ ഇടതുപക്ഷ ആദര്‍ശങ്ങളോട് ചായ്വുണ്ടായിരുന്ന സുശീല ബി.എ. ബിരുദം നേടിയശേഷം 1948 ല്‍ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
കേരള മഹിളാ സംഘം സെക്രട്ടറി, സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി, സി.പി.ഐ (എം) കേന്ദ്ര സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈല ഏക മകളാണ്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ മരുമകനാണ്.