കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെന്‍ഷന്‍ പ്രായം കൂട്ടേണ്ടന്ന് യുഡിഎഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടേണ്ടെന്ന് യുഡിഎഫ് തീരുമാനിച്ചു. കോവളം ഗസ്റ് ഹൗസില്‍ നടന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗമാണ് പെന്‍ഷന്‍ പ്രായം കൂട്ടേണ്ടെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.

കേഴിക്കോഴ വിവാദം സംബന്ധിച്ച തീരുമാനം മന്ത്രിസഭയ്ക് വിട്ടു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക ഫെബ്രുവരിയിലെ ശമ്പളം മാര്‍ച്ച് 15നും മാര്‍ച്ചിലെ ശമ്പളം ഏപ്രില്‍ 15 നും നല്‍കിയാല്‍ മതിയെന്നും യു ഡി എഫ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ജനുവരിയിലെ ശമ്പളം സമയത്ത് തന്നെ കിട്ടും. ഇത് നടപ്പാക്കുകയാണെങ്കില്‍ അത് സര്‍ക്കാരിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരിക്കും.

പെന്‍ഷനടക്കമുളള ആനുകൂല്യങ്ങള്‍ക്കെതിരെ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ അഭിപ്രായമുയര്‍ന്നു. തൊഴിലില്ലായ്മ കൂടുമെന്നുള്ളതുകൊണ്ടാണ് പെന്‍ഷന്‍പ്രായം കൂട്ടുന്നതിനോട് യു ഡി എഫ് യോജിക്കാത്തത്.

ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തലാക്കാനും കോവളത്തു ചേര്‍ന്ന യു.ഡി.എഫ്. ഉന്നതാധികാര സമിതിയോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ജീവനക്കാര്‍ക്ക് ലീവ് എടുത്ത് തീര്‍ക്കാം.

നൂറില്‍താഴെ മാത്രം കുട്ടികളുള്ള സ്കൂളുകള്‍, രണ്ടുകിലോമീറ്ററിനുള്ളില്‍ വേറെ സ്കൂളുകളുണ്ടെങ്കില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ നിര്‍ത്തലാക്കുമെന്ന് കണ്‍വീനര്‍ അറിയിച്ചു.

അടുത്ത വര്‍ഷംമുതല്‍ പ്രൊട്ടക്ഷന്‍ ഉണ്ടാവില്ല.

അധ്യാപകരുടെ പ്രൊട്ടക്ഷന്‍ സംബന്ധിച്ച് യു.ഡി.എഫ്. മൂന്ന് തീരുമാനങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത വര്‍ഷംമുതല്‍ പ്രൊട്ടക്ഷന്‍ ഉണ്ടാവില്ല. അതേ സ്കൂളില്‍ പ്രൊട്ടക്ഷന്‍ എന്ന നയം ഉപേക്ഷിക്കും. പുറത്തുപോകേണ്ടിവരുന്ന അദ്ധ്യാപകരെ കഴിയുന്നതും അതത് ജില്ലകളില്‍ തന്നെ നിയമിക്കും. അതിന് സാധിച്ചില്ലെങ്കില്‍ അടുത്ത ജില്ലകളില്‍ നിയമനം നല്‍കും. അതിനും കഴിയാത്തവരെ 50 ശതമാനം ശമ്പളം കൊടുത്ത് ഒഴിവുണ്ടാവുന്നതുവരെ കാത്തിരിക്കാന്‍ ആവശ്യപ്പെടും.

കോളെജുകളിലെ ജൂനിയര്‍ ലക്ചരര്‍മാര്‍ക്കും ഇതേ ശുപാര്‍ശ ബാധകമാക്കും. അധികം വരുന്ന ജൂനിയര്‍ ലക്ചറര്‍മാരെ അഫീലിയെറ്റഡ് കോളെജുകളില്‍ ഒഴിവുന്നുണ്ടാകുന്നതുവരെ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലേക്ക് മാറ്റും. എങ്കിലും അവരുടെ ലീന്‍ കോളെജുകളില്‍ നിലനിറുത്തും.

പുതിയ ജിവനക്കാര്‍ക്ക് രണ്ട് വര്‍ഷം അടിസ്ഥാന ശമ്പളം മാത്രം

നിയമന നിരോധനം ഉദ്ദേശിക്കുന്നില്ല. തസ്തികകള്‍ സൃഷ്ടിക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവും. എന്നാല്‍ ഒഴിവുകള്‍ നികത്തും. പുതുതായി നിയമിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷത്തെ പരിശീലനം നിര്‍ബന്ധമാക്കും. ഈ കാലയളവില്‍ അടിസ്ഥാന ശമ്പളം മാത്രമേ കിട്ടുകയുള്ളൂ.

അധിക ജീവനക്കാരെ കണ്ടെത്താന്‍ ഓരോ വകുപ്പിലും മൂന്നു പേരടങ്ങിയ സമിതിയെ നിയോഗിക്കും. പ്രത്യേക പദ്ധതികള്‍ക്കായി സൃഷ്ടിച്ച തസ്തികകളില്‍ തുടരുന്നവരുടെ കണക്കെടുക്കും. ഇവരെ പുനര്‍ വിന്യസിക്കും. എന്നിട്ടും അധികം വരുന്നവര്‍ക്ക് ആദ്യ വര്‍ഷം 60 ശതമാനവും രണ്ടാം വര്‍ഷം 50 ശതമാനവും ശമ്പളം നല്‍കാന്‍ തീരുമാനിക്കും.

മദ്യനയം, വിദ്യാഭ്യാസ പ്രശ്നങ്ങള്‍ എന്നിവയും യോഗം ചര്‍ച്ച ചെയ്തു. മദ്യനയത്തെക്കുറിച്ച് യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

കോളെജ് അദ്ധ്യാപകര്‍ക്കുള്ള യു. ജി. സി ശമ്പളം യുജിസി യുടെ സേവന വ്യവസ്ഥ ഉള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.

നിലവിലുള്ളവര്‍ക്ക് പെന്‍ഷന്‍ പദ്ധതിതുടരും എന്നാല്‍ പെന്‍ഷന്‍ ഒരു വലിയ ബാധ്യതയായതുകൊണ്ട് പുതിയ നിയമനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്ന് യു.ഡി.എഫ്. ശുപാര്‍ശചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X