കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനയം സംബന്ധിച്ച യു ഡി എഫ് നിര്‍ദ്ദേശങ്ങള്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: വിവാദ വിഷയമായ മദ്യനയം സംബന്ധിച്ച് യു ഡി എഫ് ഏകോപന സമിതി യോഗം സര്‍ക്കാറിന് നല്‍കിയ നിര്‍ദ്ദേശങ്ങളാണ് ചുവടെ. ജനവരി എട്ട് ചൊവാഴ്ച നടന്ന യു ഡി എഫ് ഏകോപന സമിതി യോഗമാണ് ഈ നിര്‍ദ്ദേശങ്ങള്‍ വച്ചത്.

  • കള്ള് ഷാപ്പ്കളുടെ എണ്ണം 4000 ആയി കുറയ്കണം. ഇപ്പോള്‍ അത് 5972 ആണ്. തൊഴില്‍ നഷ്ടമാവാതെ കള്ള്ഷാപ്പ് തൊഴിലാളികളെ പുനര്‍ വിന്യസിക്കണം.
  • ഷാപ്പുകള്‍ക്ക് ലൈസന്‍സിങ്ങ് സമ്പ്രദായം കൊണ്ടുവരണം. അബ്കാരി കേസില്‍ പ്രതിയായ ആളും അബ്കാരി കുടിശിക ഉള്ള ആളും ലൈസന്‍സിന് അപേക്ഷിക്കാന്‍ പാടില്ല.
  • അബ്കാരി കേസില്‍ ശിക്ഷിക്കുന്നയാളിന് അടുത്ത പത്തു വര്‍ഷം ലൈസന്‍സിന് അപേക്ഷിക്കാന്‍ അര്‍ഹത പാടില്ല.
  • മുന്‍പ് ചാരായ കച്ചവടം നടത്തിയിരുന്നവരെ കള്ള് കച്ചവടത്തില്‍നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കണം.
  • പരമ്പരാഗതമായി ഒറ്റ ഷാപ്പ് നടത്തിയിരുന്നവര്‍ക്ക് മുന്‍ഗണന നല്‍കണം.
  • ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഷാപ്പുകളോ സംഭരണശാലകളോ അനുവദിക്കാന്‍ പാടില്ല.
  • കള്ളിലെ മായം പരിശോധിക്കാന്‍ ഓരോ ഡിവിഷനിലും ഇന്റലിജന്‍സ് സംഘങ്ങള്‍ രൂപീകരിക്കണം.
  • കള്ളുകൊണ്ട് പാനി, വിനാഗിരി എന്നിവ ഉണ്ടാക്കാന്‍ അനുമതി നല്‍കണം.
  • നീരാ പാര്‍ലറുകള്‍ കെ ടി ഡി സി യുടെ കീഴില്‍ തുറക്കാന്‍ ശ്രമിക്കണം.
  • വിനോദ സഞ്ചാരം ലക്ഷ്യംവച്ച് മാത്രമേ ബാര്‍ ലൈസന്‍സുകള്‍ നല്‍കാവൂ. മൂന്നു സ്റാറിനും അതിനു മുകളിലുമുള്ള ഹോട്ടലുകള്‍ക്ക് മാത്രമായി ബാര്‍ ലൈസന്‍സ് പരിമിതപ്പെടുത്തണം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X