കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ലക്ഷദ്വീപില്‍ ബിജെപി വളരുന്നെന്ന്
കൊച്ചി : ലക്ഷദ്വീപിലെ ജനതാദള്‍ (സെക്കുലര്‍) ബിജെപിയില്‍ ലയിച്ചതായി ബിജെപി കണ്‍വീനര്‍ കെ. പി. മുത്തുക്കോയ. രൂപീകൃതമായി ഒരു വര്‍ഷത്തിനകം പാര്‍ട്ടി ദ്വീപിലെ പ്രധാന ശക്തിയായി വളര്‍ന്നെന്ന് അദ്ദേഹം അവകാശപ്പെട്ടു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോ.മുത്തുക്കോയ.
പഞ്ചായത്ത് സഹകരണ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി 16നും 20നും ഇടയ്ക്ക് ശതമാനം വോട്ടുകള്‍ നേടി. മൂന്ന് പഞ്ചായത്ത് അംഗങ്ങളും പാര്‍ട്ടിയ്ക്കുണ്ട്. മുസ്ലീങ്ങള്‍ മാത്രമുളള പത്തു ദ്വീപുകളില്‍ എട്ടിടത്തും പാര്‍ട്ടി യൂണിറ്റുകള്‍ രൂപീകരിച്ചു കഴിഞ്ഞു.
മറ്റുപാര്‍ട്ടികളില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ വൈകാതെ ബിജെപിയില്‍ ചേരുമെന്നും ഡോ. മുത്തുക്കോയ വെളിപ്പെടുത്തി.