കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണികണ്ഠന്റെ മരണം : കാട്ടക്കടയില്‍ സംഘര്‍ഷം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : മണികണ്ഠന്‍ നായരുടെ മരണത്തെക്കുറിച്ച് നിഷ്പക്ഷാന്വേഷണം വേണമെന്ന ആവശ്യവുമായി കാട്ടാക്കട പൊലീസ് സ്റേഷിനിലേയ്ക്ക് സിപിഎം മാര്‍ച്ച്.

മദ്യപിച്ച് ബഹളമുണ്ടാക്കിയതിന്റെ പേരില്‍ ഞായറാഴ്ച വൈകുന്നേരം പൊലിസ് അറസ്റു ചെയ്ത മണികണ്ഠന്‍ നായര്‍ ചൊവാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. നെഞ്ചു വേദന കാരണം അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ 12.30 ന് മരിച്ചു. പൊലീസ് പീഡനമാണ് ഹൃദ്രോഗത്തിന് കാരണമെന്നാണ് ആരോപണം.

കാട്ടാക്കട പൊലീസ് സ്റേഷനില്‍ മണികണ്ഠന് മൃഗീയമായ പീഡനങ്ങള്‍ നേരിടേണ്ടി വന്നെന്നാണ് സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നത്. മൂന്നാംമുറ പ്രയോഗവും നടന്നതായി അവര്‍ ആരോപിയ്ക്കുന്നു.

എന്നാല്‍ ഈ ആരോപണങ്ങളില്‍ സത്യമില്ലെന്നാണ് പൊലീസ് നിലപാട്. ആത്മഹത്യ ചെയ്ത രണ്ടു പേരുടെ ശവസംസ്ക്കാര ചടങ്ങില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് മണികണ്ഠനെ കസ്റഡിയിലെടുത്തതെന്ന് റൂറല്‍ എസ്. പി. ജി. ലക്ഷ്മണന്‍ പറഞ്ഞു. സുനില്‍, രാജന്‍ എന്നീ ബിജെപി പ്രവര്‍ത്തകരെയും ഒപ്പം അറസ്റു ചെയ്തു.

സംഭവ സ്ഥലത്തു വച്ച് മണികണ്ഠനെ ബിജെപി പ്രവര്‍ത്തകര്‍ പൊതിരെ തല്ലിയിരുന്നെന്നും പൊലീസ് പറയുന്നു. നാലരയ്ക്ക് അറസ്റു ചെയ്ത ഇവരെ രാത്രി എട്ടരയോടെ ജാമ്യത്തില്‍ വിട്ടു. നാട്ടുകാര്‍ പറയുമ്പോലെ മണികണ്ഠനെ തങ്ങള്‍ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. മൂന്നാംമുറ പ്രയോഗിച്ചെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്.

മൃതദേഹം പരിശോധകരുടെ പ്രാഥമിക നിഗമനമനുസരിച്ച് കടുത്ത ഹൃദ്രോഗമാണ് മരണ കാരണം. പോസ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം കൂടുതല്‍ പറയാമെന്ന നിലപാടിലാണ് പൊലീസ് വൃത്തങ്ങള്‍.

വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം സംസ്ക്കരിച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യൂതാനന്ദന്‍ മണികണ്ഠന്റെ വീട് സന്ദര്‍ശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X