കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ ഒ സി തിരിച്ചുനല്‍കണമെന്ന് മുഖ്യമന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്ത തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് എന്‍ ഒ സി തിരിച്ചുനല്‍കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.

50 ശതമാനം മാനേജ്മെന്റ് സീറ്റ്, 50 ശതമാനം മെറിറ്റ് സീറ്റ് എന്ന വ്യവസ്ഥ പാലിക്കുമെന്ന് കരുതിയാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എന്‍ ഒ സി നല്‍കിയത്. ഈ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്‍ ഒ സി തിരിച്ചുനല്‍കി കേരളത്തിന് പുറത്തുപോയി മെഡിക്കല്‍ കോളജ് നടത്തുന്നതാണ് നല്ലത്.

എഴുതിയുണ്ടാക്കിയ നിബന്ധനകളില്ലാതെ തന്നെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പുഷ്പഗിരി മെഡിക്കല്‍ കോളജ് വഞ്ചിച്ചുവെന്ന തോന്നലാണ് ഉണ്ടാക്കുന്നത്- ആന്റണി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X