Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുങ്ങിയത് ഖത്തറും സൗദി അറേബ്യയും; നേട്ടമുണ്ടാക്കിയത് ഈ 'ഒരൊറ്റ രാജ്യം', കിട്ടുന്നത് വന്‍ ലാഭം

ഇറാന്‍-ഇസ്രായേല്‍-അമേരിക്ക യുദ്ധം തുടരവെ വെട്ടിലായത് ഗള്‍ഫ് രാജ്യങ്ങളാണ്. ആറ് ജിസിസി രാജ്യങ്ങളില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധമുള്ളത് യുഎഇക്കും ബഹ്‌റൈനും മാത്രം. ഈ രണ്ട് രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജിസിസി രാജ്യങ്ങളിലും അമേരിക്കന്‍ സൈനികര്‍ തമ്പടിക്കുന്നുണ്ട്. ഒമാനില്‍ മാത്രമാണ് അമേരിക്കക്ക് സ്ഥിരം താവളം ഇല്ലാത്തത്.

ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാതിരുന്നിട്ടും പെട്ടത് സൗദി അറേബ്യയും കുവൈത്തും ഖത്തറുമാണ്. അമേരിക്കന്‍ സൈനികര്‍ക്ക് താവളം ഒരുക്കിയതാണ് ഇവരെ ഇറാന്‍ ആക്രമിക്കാന്‍ കാരണം. കനത്ത സാമ്പത്തിക നഷ്ടമാണ് ഈ രാജ്യങ്ങള്‍ നേരിടുന്നത്. എണ്ണ-വാതക ഉല്‍പ്പാദനം വെട്ടിക്കുറച്ചതോടെ പല പദ്ധതികളും ഒഴിവാക്കേണ്ട അവസ്ഥയിലായി.

saudi qatar iran updates

സൗദിയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ലാഭവിഹിതം കുറഞ്ഞു എന്നാണ് ഒടുവില്‍ വന്ന വിവരം. രണ്ട് റിഫൈനറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി സൗദി നിര്‍ത്തി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തും സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഖത്തര്‍ വാതക ഉല്‍പ്പാദനത്തിലും കുറവ് വരുത്തി. എല്ലാത്തിനും കാരണം ഹോര്‍മുസ് അടച്ചതാണ്.

യുദ്ധത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനാണ് ഇറാന്‍ ഹോര്‍മുസ് പാത അടച്ചത്. ഇതുവഴിയാണ് ഏഷ്യയിലേക്ക് ജിസിസി രാജ്യങ്ങള്‍ എണ്ണയും വാതകവും അയച്ചിരുന്നത്. ഏഷ്യയില്‍ നിന്ന് ചരക്കുകള്‍ പശ്ചിമേഷ്യയിലേക്ക് വരുന്നതും ഇതുവഴിയാണ്. ഹോര്‍മുസ് അടച്ചതോടെ ചരക്കുകടത്ത് പ്രതിസന്ധിയിലായി. ഇതാണ് എണ്ണ-വാതക ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ സൗദിയെയും ഖത്തറിനെയും പ്രേരിപ്പിച്ചത്.

ലാഭം ഒരു രാജ്യത്തിന് മാത്രം എന്ന് യൂറോപ്പ്

ഹോര്‍മുസ് അടച്ചതോടെ ക്രൂഡ് ഓയില്‍, വാതക വില കുതിച്ചുയര്‍ന്നു. യൂറോപ്പില്‍ വാതകത്തിന് 40 ശതമാനമാണ് വില കൂടിയത്. ക്രൂഡ് ഓയില്‍ ബാരല്‍ വില 115 ഡോളര്‍ വരെ ഉയര്‍ന്ന ശേഷം താഴ്ന്നു. ഏത് സമയവും തിരിച്ചുകയറിയേക്കാം. എന്നാല്‍ ഇറാനെതിരായ യുദ്ധത്തില്‍ ഏക വിജയി റഷ്യയാണെന്ന് യൂറോപ്പ് പറയുന്നു. അവര്‍ക്ക് മാത്രമാണ് ലാഭം എന്നും യൂറോപ്പ് വ്യക്തമാക്കി.

യുക്രൈനുമായി യുദ്ധത്തിലായിരുന്നു റഷ്യ. യുക്രൈന്‍ യൂറോപ്പുമായി അടുക്കുന്നതായിരുന്നു യുദ്ധകാരണം. 2022ല്‍ തുടങ്ങിയ യുദ്ധം ഇപ്പോഴും തുടരുകയാണ്. സമ്മര്‍ദ്ദം ചെലുത്താന്‍ റഷ്യയുടെ എണ്ണയ്ക്കും വാതകത്തിനും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതോടെ റഷ്യയുടെ എണ്ണ ഒഴിവാക്കിയിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ വീണ്ടും എണ്ണയ്ക്ക് വേണ്ടി റഷ്യയെ ആശ്രയിക്കുകയാണ്.

ഇനിയും വില കുറച്ച് നല്‍കാന്‍ സാധിക്കില്ല എന്ന് റഷ്യ വ്യക്തമാക്കി. ഇതോടെ വലിയ ലാഭത്തിനാണ് റഷ്യ എണ്ണയും വാതകവും വില്‍ക്കുന്നത്. ഇക്കാര്യം ഉള്‍പ്പെടെയാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ചൂണ്ടിക്കാട്ടുന്നത്. റഷ്യ ഇപ്പോള്‍ ലാഭമുണ്ടാക്കുന്നു, ഈ പണം യുക്രൈനെതിരായ യുദ്ധത്തിന് ഉപയോഗിക്കും, യുക്രൈനില്‍ നിന്ന് ലോക ശ്രദ്ധ തിരിഞ്ഞാല്‍ നേട്ടം റഷ്യയ്ക്ക് ആയിരിക്കും, യുദ്ധവ്യാപനം ഒരിക്കലും സംഭവിക്കരുത്. അത് പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഭീഷണിയാണ് എന്നും അന്റോണിയോ കോസ്റ്റ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+