കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണത്തിന് കോള ടിന്‍ ബോംബും

  • By Staff
Google Oneindia Malayalam News

മാറാട്: മാറാട്ട് നിരായുധരായ അരയ സമുദായത്തിലെ ആളുകളെ ആക്രമിയ്ക്കാന്‍ ഉപയോഗിച്ചതില്‍ കോള ടിന്നില്‍ ഉണ്ടാക്കിയ ബോംബുകളും ഉണ്ടായിരുന്നു. ഇത്തരം ബോംബുകളും വടിവാളുകളും പൊലീസ് കണ്ടെടുത്തു.

കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്ന് പരിസോധിയ്ക്കാനായി ബോംബ് സ്കോഡ് മാറാട്ട് എത്തിയിട്ടുണ്ട്. പെട്ടിയ്ക്കകത്ത് നിറച്ച വാളുകളും തൊട്ടിയില്‍ സൂക്ഷിച്ച നാടന്‍ ബോംബുകളുമാണ് പൊലീസ് കണ്ടെടുത്തത്. 18 നാടന്‍ ബോംബുകളാണ് പൊലീസ് ഒരു സ്ഥലത്ത് നിന്ന് കണ്ടെടുത്തത്.

ഇതൊക്കെ ആക്രമണം ആസൂത്രിതമാണെന്ന സംശയം കൂട്ടുകയാണ്. ഒരു ജമാ അത്ത് പള്ളിയില്‍ നിന്നും മറ്റ് ചില വീടുകളില്‍ നിന്നുമാണ് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്. മാറാട്ടും പരിസര പ്രദേശങ്ങളിലും ഇപ്പോഴും പൊലീസ് വീടുകളില്‍ പരിശോധന നടത്തുകയാണ്.

ഈ പ്രദേശത്ത് വെള്ളിയാഴ്ചകളില്‍ അപരിചിതരായ പലരേയും കാണാറുണ്ട്. എന്നാല്‍ മാറാട് പൊതുവേ ശാന്തമായതിനാല്‍ നാട്ടുകാര്‍ ഇവരെ സംശയിച്ചില്ല. സംഭവത്തിന്റെ തൊട്ടുമുമ്പിലത്തെ ദിവസം നാട്ടുകാരല്ലാത്ത ചിലരെ സംശയാസ്പദമായ രീതിയില്‍ മാറാട് ഗ്രാമത്തില്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. അക്രമ സംഭവം നടക്കുന്നതിന് തൊട്ട് മുമ്പ് കെ എല്‍ 11 എ 6285 എന്ന നമ്പരുള്ള ലോറി കടപ്പുറത്ത് എത്തിയിരുന്നതായി നാട്ടകാര്‍ പറയുന്നു.

പല വീടുകളിലും സ്തീകള്‍ ഇല്ല. ഇവര്‍ നേരത്തേ തന്നെ മാറാട്ട് നിന്ന് മാറി പോയിരുന്നു. ഈ വീടുകളിലെ പുരുഷന്മാരും ആക്രമണത്തില്‍ പങ്കെടുത്തതായാണ് അക്രമം കണ്ടവര്‍ പറയുന്നത്.

കരുതി കൂട്ടി പദ്ധതി തയ്യാറാക്കി നടത്തിയ ആക്രമണാണെങ്കിലും ഇതില്‍ തീവ്രവാദികള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു. പത്തു മിനിട്ടിനുള്ളില്‍ ആക്രമണം നടത്തി അക്രമികള്‍ പിന്മാറിയതും പൊലീസിന്റെ സംശയം കൂട്ടുന്നുണ്ട്.

കടലില്‍ പണി കഴിഞ്ഞ് മടങ്ങി വന്ന് കടപ്പുറത്ത് കാറ്റ് കൊള്ളാനിരുന്നവര്‍ക്കെതിരേയാണ് ആദ്യം ആക്രമണം ഉണ്ടായത്. അക്രമി സംഘത്തില്‍ 100 ാളം പേരുണ്ടായിരുന്നതായി പറയുന്നു. ഇവര്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് കടപ്പുറത്തിരുന്നവരെ വളഞ്ഞാണ് ആക്രമണം നടത്തിയത്. ചിലര്‍ അടുത്തുള്ള വീടുകളില്‍ കയറി പുരുഷന്മാരെ വലിച്ച് പുറത്തിട്ടും വെട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X