കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂറിസം: രണ്ട് വര്‍ഷത്തില്‍ 500 സംരംഭങ്ങള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 500 സംരംഭങ്ങളാണ് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലുണ്ടായതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സംരംഭകരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

രാജ്യസഭയില്‍ വിനോദസഞ്ചാര ഡയറക്ടറേറ്റ് സമര്‍പ്പിച്ച രേഖ പ്രകാരം 143 പദ്ധതികള്‍ വിനോദസഞ്ചാര മേഖലയില്‍ തുടങ്ങിയെന്നാണ് പറയുന്നത്. എന്നാല്‍ അഞ്ഞൂറോളം പദ്ധതികള്‍ തുടങ്ങിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ആയിരം കോടിയോളം നിക്ഷേപമാണ് ഈ മേഖലയിലുണ്ടായത്.

തിരുവന്തപുരത്തെ വിനോദസഞ്ചാര ഓപ്പറേറ്റര്‍മാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 407 ആയി ഉയര്‍ന്നു. 173 ഓപ്പറേറ്റര്‍മാരാണ് കഴിഞ്ഞ വര്‍ഷം പുതുതായി ഈ രംഗത്തേക്ക് കടന്നുവന്നത്. ഹൗസ് ബോട്ടുകളുടെ എണ്ണം 150 ആയി ഉയര്‍ന്നു.

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് നടത്തിയ പഠനത്തില്‍ നേരിട്ടും അല്ലാതെയും ഏഴ് ലക്ഷം പേര്‍ക്ക് വിനോദസഞ്ചാര മേഖല തൊഴിലവസരങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് പുറമെ ടൂര്‍ ഓപ്പറേറ്റര്‍മാരായും താമസസൗകര്യം ഒരുക്കുന്നവരായും വിനോദസഞ്ചാര സഹായികളായും ഒട്ടേറെ പേര്‍ ഈ മേഖലയിലേക്ക് കടന്നുവന്നിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 100 ശതമാനമാണ് ഉയര്‍ന്നത്. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 300 ശതമാനം വര്‍ധനയുണ്ടായി. വിനോദസഞ്ചാരത്തിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്നത് 4000 കോടിയുടെ വരുമാനമാണ്. ഇത് മൊത്തം വരുമാനത്തിന്റെ 6.29 ശതമാനമാണ്.

വിനോദസഞ്ചാര മേഖലയോടുള്ള സമീപനത്തില്‍ വന്ന മാറ്റം ഈ രംഗത്തെ വന്‍കുതിച്ചുചാട്ടത്തിനും ചെറുപ്പക്കാരുടെ ഈ രംഗത്തിലേക്കുള്ള കടന്നുവരവിനുമാണ് വഴിയൊരുക്കിയത്.

അതേ സമയം ഇപ്പോഴത്തെ കുതിച്ചുചാട്ടം ഏറെ കാലം നീണ്ടുനില്‍ക്കില്ലെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കപ്പെട്ടില്ലെങ്കില്‍ ഈ കുതിച്ചുചാട്ടത്തിന് അവസാനമാവുമെന്ന് അഷ്ടമുടി റിസോര്‍ട്സിലെ ജി. വേണുനാഥ് ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X