കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കിടക കഞ്ഞിക്കൂട്ടുമായി ഔഷധി

  • By Staff
Google Oneindia Malayalam News

കൊച്ചി: കര്‍ക്കിടകമാസത്തിന്റെ തുടക്കമായതോടെ ഔഷധി മലയാളികള്‍ക്ക് പ്രിയങ്കരമായ കര്‍ക്കിടകക്കഞ്ഞിക്കൂട്ട് വിപണിയിലിറക്കി. കര്‍ക്കിടകമാസത്തിലെ രോഗങ്ങളില്‍ നിന്ന് രക്ഷനേടാനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കാനും വേണ്ടിയുള്ള മലയാളിയുടെ രക്ഷയാണ് മരുന്ന് കഞ്ഞി. 23 ആയുര്‍വേദ കൂട്ടുകള്‍ ഉപയോഗിച്ചാണ് ഈ കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുന്നത്.

കാലം മാറിയതോടെ ഈ ഔഷധക്കൂട്ടുകള്‍ സംഘടിപ്പിയ്ക്കുക എന്നത് പ്രയാസമായതോടെ മലയാളികള്‍ പലരും മരുന്നുകഞ്ഞി മറന്നുതുടങ്ങിയതായിരുന്നു. ഈ വേളയിലാണ് ഔഷധി മരുന്ന്കഞ്ഞിയുടെ കൂട്ട് വിപണിയിലിറക്കിയിരിക്കുന്നത്. 70 ഗ്രാം തൂക്കമുള്ള ഒരു പായ്ക്കറ്റിന് വില 23.50 രൂപയാണ്.

ഡെങ്കിപ്പനിയില്‍ നിന്നും രക്ഷ നേടാനുള്ള സുദര്‍ശന ഗുളികയും ഔഷധി വിപണിയിലിറക്കി. വലിയ ലാഭം പ്രതീക്ഷിച്ചല്ല, ആയുര്‍വേദ മരുന്നിന്റെ ഗുണം സാധാരണക്കാരിലെത്തിക്കുന്നതിന്റെ ഭാഗമാണ് ഈ സംരംഭമെന്ന് ഔഷധി എംഡി എന്‍. ഗോപിനാഥന്‍ പറഞ്ഞു.

കൊതുകുശല്ല്യത്തില്‍ നിന്നും രക്ഷനേടാനുതകുന്ന ഒരു ആയൂര്‍വേദ കൊതുകുനിവാരണിയും ഔഷധി വിപണിയിലിറക്കി. തൃശൂരില്‍ ഔഷധി ആരംഭിയ്ക്കുന്ന പഞ്ചകര്‍മ്മ ആശുപത്രി ഈ വര്‍ഷം തുടങ്ങും. ഒരു ആയുര്‍വേദ ഗവേഷണ കേന്ദ്രം തുടങ്ങാനും ആലോചിക്കുന്നുണ്ടെന്ന് ഗോപിനാഥന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X