കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ഇന്‍ഫോസിസ് കാമ്പസ് തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്‍ഫോസിസ് കാമ്പസ് സ്ഥാപിയ്ക്കുന്നതിന് തിരുവനന്തപുരം തിരഞ്ഞെടുത്തു. ആദ്യം ടെക്നോപാര്‍ക്കിലാണ് ഇന്‍ഫോസിസ് പ്രവര്‍ത്തിയ്ക്കുക.
പിന്നീട് ടെക്നോപാര്‍ക്കിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്ന സ്ഥലത്ത് സ്വന്തമായി കാമ്പസ് നിര്‍മ്മിയ്ക്കും. നേരത്തെ കൊച്ചിയില്‍ കാമ്പസ് സ്ഥാപിയ്ക്കാനായിരുന്നു ഇന്‍ഫോസിസ് തീരുമാനം.
ടെക്നോപാര്‍ക്കിനോട് ചേര്‍ന്ന് ബൈപാസ് റോഡില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 270 ഏക്കര്‍ സ്ഥലത്തുനിന്നും ഇന്‍ഫോസിസ് 25 ഏക്കര്‍ സ്ഥലം വാങ്ങും. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം പുറപ്പെടുവിയ്ക്കും.
ഇന്‍ഫോസിസിന് പുറമെ മറ്റ് നാല് പ്രമുഖ ഐടി കമ്പനികള്‍ കൂടി കേരളത്തില്‍ നിക്ഷേപം നടത്തുമെന്നറിയുന്നു.