കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫിന് താത്പര്യം ഇടക്കാല വോട്ടെടുപ്പ്

  • By Staff
Google Oneindia Malayalam News

പാലക്കാട്: കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം മൂലം ആന്റണി സര്‍ക്കാര്‍ താഴെ വീഴുകയാണങ്കില്‍ ഇടക്കാല നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനോടാണ് എല്‍ ഡി എഫിന് താത്പര്യമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍.

ഇപ്പോഴത്തെ സര്‍ക്കാരിനെ താഴെയിറക്കണമെന്ന് എല്‍ ഡി എഫിനുണ്ടെങ്കിലും അതിന്റെ പേരില്‍ ഒരു ദുര്‍ഭരണം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്പിക്കാന്‍ എല്‍ ഡി എഫ് ആഗ്രഹിക്കുന്നില്ല. ഒരു ബദല്‍ മന്ത്രിസഭയ്ക്ക് എല്‍ ഡി എഫ് പിന്തുണ നല്‍കുന്നത് നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലായിരിക്കും. മുസ്ലിം ലീഗിനെ പോലുള്ള വര്‍ഗീയ പാര്‍ട്ടികളുമായി ഒരു തരത്തിലും എല്‍ ഡി എഫ് കൈകോര്‍ക്കില്ല- വാര്‍ത്താ സമ്മേളനത്തില്‍ അച്യുതാനന്ദന്‍ പറഞ്ഞു.

എന്‍ ഡി എഫിനെയും പി ഡി പിയെയും പോലുള്ള തീവ്രവാദ-മതമൗലികവാദ സംഘടനകളെ പിന്തുണയ്ക്കുകയാണ് മുസ്ലിം ലീഗ്. മുസ്ലിം സമുദായത്തിലെ സമ്പന്ന വിഭാഗത്തെ മാത്രമാണ് ലീഗ് പ്രതിനിധീകരിക്കുന്നത്.

മാറാട് പ്രശ്നത്തില്‍ മുഖ്യമന്ത്രി സംഘ്പരിവാറിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ന്യൂനപക്ഷ സമുദായത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നിട്ടും മുഖ്യമന്ത്രിയുടെ നിലപാടിനെ ലീഗ് പിന്തുണച്ചു. എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ യു ഡി എഫിനെ പരാജയപ്പെടുത്തിയതിന്റെ കാരണം ഇതാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഗീയ, മതമൗലികവാദശക്തികളെയും കോണ്‍ഗ്രസും ആന്റണിയും എല്‍ ഡി എഫിനെതിരെ നിരത്തി. അത്തരം നീക്കത്തിന്റെ അപകടത്തെ കുറിച്ച് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. അതിന്റെ വിലയാണ് ഇപ്പോള്‍ അവര്‍ നല്‍കുന്നത്. യു ഡി എഫ് ചെയ്ത തെറ്റ് എല്‍ ഡി എഫ് ഒരിക്കലും ആവര്‍ത്തിക്കില്ല. ലീഗ് പോലുള്ള സംഘടനകള്‍ ഉള്‍പ്പെട്ട മന്ത്രിസഭയെ എല്‍ ഡി എഫിന് പിന്തുണയ്ക്കാനാവില്ല.

ഓഹരി വിറ്റഴിക്കല്‍, ഉദാരവത്കരണം, ആഗോളവത്കരണം തുടങ്ങിയ കാര്യങ്ങളില്‍ ആന്റണി സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെ പിന്തുടരുന്ന ഒരു സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രശ്നമില്ലെന്ന് അച്യുതാന്ദന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X