കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാട്ടാനകളുടെ ശല്യം തീര്‍ക്കാനും ഹര്‍ത്താല്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്: ആദിവാസി ഊരുകളില്‍ ഇറങ്ങി കൃഷി നശിപ്പിയ്ക്കുകയും ആളുകളെ കൊല്ലുകയും ചെയ്യുന്ന കാട്ടാനകളുടെ ശല്യം അവസാനിപ്പിയ്ക്കാന്‍ അട്ടപ്പാടിയില്‍ ഹര്‍ത്താല്‍ നടന്നു. ആദിവാസികള്‍ ഏറെയുള്ള കോട്ടപ്പുറം, അഗളി, ഷോളയൂര്‍ പഞ്ചായത്തുകളിലാണ് ഒക്ടോബര്‍ 14 ചൊവാഴ്ച ഹര്‍ത്താല്‍ നടന്നത്.

ഈ പ്രദേശങ്ങളിലെ കടകള്‍ ഒന്നും തുറന്നില്ല. എന്നാല്‍ ഹര്‍ത്താലിന് താലൂക്ക് ആസ്ഥാനത്ത് കാര്യമായ പ്രതികരണം ഒന്നും ഉണ്ടായിരുന്നില്ലെന്ന് മണ്ണാര്‍ക്കാട് പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നാട്ടിലിറങ്ങിയ കാട്ടാനകള്‍ അഞ്ച് പേരെ കൊന്നിരുന്നു. ആദിവാസികളുടെ കൃഷിയും ഈ ആനകള്‍ നശിപ്പിച്ചിരുന്നു.

പാലക്കാട് ജില്ലാ കളക്ടര്‍ സഞ്ജീവ് കൗശല്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് തടയാനായി ഒരു മൊബൈല്‍ സെല്‍ രൂപീകരിയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒക്ടോബര്‍ 13 തിങ്കളാഴ്ചയാണ് കളക്ടറുടെ യോഗത്തില്‍ തീരുമാനമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X