കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനനിരക്ക്: ട്രാവല്‍ ഏജന്റുമാര്‍ സമരത്തിലേക്ക്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ നിന്നും പടിഞ്ഞാറന്‍ ഏഷ്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള വിമാനനിരക്ക് കുറച്ചില്ലെങ്കില്‍ എയര്‍ ഇന്ത്യയ്ക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനുമെതിരെ സമരം തുടങ്ങുമെന്ന് കേരള അസോസിയേഷന്‍ ഒഫ് ട്രാവല്‍ ഏജന്റ്സ് അറിയിച്ചു.

ജനങ്ങളുടെ പിന്തുണയോടെ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ അസോസിയേഷന്റെയും ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് കെ. വി. മുരളധരനും മറ്റ് ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പടിഞ്ഞാറന്‍ ഏഷ്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് 1500 മുതല്‍ 3000 വരെ അധികനിരക്കാണ് ഇപ്പോള്‍ രണ്ട് എയര്‍ലൈന്‍സുകളും ഈടാക്കുന്നത്. ഇതുമൂലം ഈ സ്ഥലങ്ങളിലേക്ക് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നുമുള്ള രണ്ട് എയര്‍ലൈന്‍സുകളുടെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നിരക്ക് കൂടുതല്‍ കാരണം യാത്രക്കാര്‍ വിദേശ എയര്‍ലൈന്‍സുകളെ ആശ്രയിക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇത്തരമൊരു സ്ഥിതിയില്‍ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടണം.

എട്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പിന്‍വലിക്കാനുള്ള തീരുമാനം വിമാനത്താവളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇതോടെ തിരുവനന്തപുരത്തു നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനങ്ങളുടെ എണ്ണം 18 ആയി കുറഞ്ഞു. കൊച്ചിയില്‍ നിന്നുള്ള 34 വിമാനങ്ങളിലും കോഴിക്കോട്ട് നിന്നുള്ള 28 വിമാനങ്ങളിലും ഒന്നും പോലും എയര്‍ ഇന്ത്യ പിന്‍വലിച്ചിട്ടില്ല.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് തലസ്ഥാന മേഖലയില്‍ നിന്നുള്ള എം പിമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X