എസ്എസ്എല്‍സി: 2004ല്‍ ഐടി നിര്‍ബന്ധമാക്കും
കോഴിക്കോട്: അടുത്ത അധ്യയനവര്‍ഷം മുതല്‍ എസ്എസ്എല്‍സിയ്ക്ക് ഐടി പഠനം നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി. ഒക്ടോബര്‍ 31 വെള്ളിയാഴ്ച ഐടി വിദ്യാഭ്യാസഅവാര്‍ഡ് വിതരണ വേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇപ്പോള്‍ എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ മാത്രമാണ് ഐടി വിഷയം നിര്‍ബന്ധമാക്കിയിരിക്കുന്നത്. അടുത്തവര്‍ഷം ഇത് പത്താംക്ലാസിലേക്ക് കൂടി വ്യാപിപ്പിയ്ക്കും.- മന്ത്രി പറഞ്ഞു. എസ്എസ്എല്‍സിയ്ക്ക് ഐടി പ്രായോഗിക പരീക്ഷ കൂടി ഉള്‍പ്പെടുത്താന്‍ ആലോചനയുണ്ട്.
300 സ്കൂളുകള്‍ക്ക് അഞ്ച് കമ്പ്യൂട്ടറുകള്‍ വീതം നല്കാന്‍ അനുമതിയായിട്ടുണ്ട്. ഇതിനായി ആറരക്കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിനകം 21,000 അധ്യാപകര്‍ക്ക് ഐടി പരിശീലനം നല്കിക്കഴിഞ്ഞു. ഐടി അധ്യാപകര്‍ക്ക് രണ്ടാംഘട്ട പരിശീലനം 2004 ജനവരിയില്‍ ആരംഭിയ്ക്കും. - മന്ത്രി പറഞ്ഞു.
മികച്ച കമ്പ്യൂട്ടര്‍ ലാബ് സജ്ജീകരിച്ച സര്‍ക്കാര്‍ തല സ്കൂളിനുള്ള അവാര്‍ഡ് തിരുവനന്തപുരം വെള്ളനാട് സ്കൂള്‍ നേടി. എയ്ഡഡ് സ്കൂള്‍ തലത്തില്‍ പേരാമ്പ്ര സ്കൂളിനാണ് അവാര്‍ഡ്.