കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊക്കകോള: വീണ്ടും പഠിയ്ക്കാന്‍ സഭാസമിതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂഗര്‍ഭ ജലചൂഷണത്തെയും ഖരമാലിന്യത്തെയും പറ്റി സമഗ്രവും ശാസ്ത്രീയവുമായ പുതിയ പഠനങ്ങള്‍ നടത്താന്‍ നിയമസഭാ സമിതി നിര്‍ദേശിച്ചു.

ഭൂഗര്‍ഭജലവകുപ്പിനോടും മലിനീകരണ നിയന്ത്രണബോര്‍ഡിനോടും ആണ് നിയമസഭാസമിതി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്. പ്രശ്നത്തെപ്പറ്റി പൊതുജനങ്ങളില്‍ നിന്ന് തെളിവെടുക്കാനും സമിതി തീരുമാനിച്ചിട്ടുണ്ട്. പഠനത്തിനുള്ള കിണറുകള്‍ പഞ്ചായത്ത് തിരഞ്ഞെടുക്കും.

ഭൂഗര്‍ഭജല ചൂഷണത്തെപ്പറ്റി ഇപ്പോള്‍ ഭൂഗര്‍ഭജലവകുപ്പ് നല്കിയിട്ടുള്ള റിപ്പോര്‍ട്ടും ഖരമാലിന്യത്തെപ്പറ്റി മലിനീകരണ നിയന്ത്രണ ബോര്‍ഡ് രണ്ടാമത് നല്കിയ റിപ്പോര്‍ട്ടും യാഥാര്‍ത്ഥ്യങ്ങള്‍ പ്രതിഫലിപ്പിയ്ക്കുന്നതല്ലെന്ന് മന്ത്രി ടി.എം. ജേക്കബ് അധ്യക്ഷനായ സമിതി വിലയിരുത്തി.

പ്ലാച്ചിമട ഉള്‍പ്പെടുന്ന പെരുമാട്ടി പഞ്ചായത്തിനുള്ളിലെ 50 കിണറുകളിലെ വെള്ളത്തിന്റെ അളവും ഗുണവും ഏറ്റവും ശാസ്ത്രീയരീതിയില്‍ പഠിക്കാനാണ് ഭൂഗര്‍ഭ ജലവകുപ്പിനോട് നിര്‍ദേശിച്ചിട്ടുള്ളത്. രണ്ടു മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കണമെന്നും പറഞ്ഞിട്ടുണ്ട്.

ഭൂഗര്‍ഭ ജലവകുപ്പ് ആദ്യം നല്കിയ റിപ്പോര്‍ട്ടില്‍ എല്ലാ വസ്തുതകളും പരിഗണിച്ചിട്ടില്ലെന്ന് സമിതി പറയുന്നു. തികച്ചും ലാഘവത്തോടെയുള്ള റിപ്പോര്‍ട്ടാണിതെന്നും അതിനാലാണ് വീണ്ടും പഠനം ആവശ്യപ്പെട്ടതെന്നും സമിതി അറിയിച്ചു.

മലിനീകരണ നിയന്ത്രണബോര്‍ഡ് കൊക്കകോള ഫാക്ടറിയിലെ ഖരമാലിന്യത്തെപ്പറ്റി ആദ്യം നടത്തിയ റിപ്പോര്‍ട്ടില്‍ ബിബിസിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍ രണ്ടാമത് ഫാക്ടറിയെ അറിയിച്ചശേഷം ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി കെ.പി. ഇന്ദുലാല്‍ നല്കിയ റിപ്പോര്‍ട്ടില്‍ വിഷാംശമില്ലെന്നായിരുന്നു കണ്ടെത്തല്‍. കൂടുതല്‍ ശാസ്ത്രീയമായി ഈ പഠനം വീണ്ടും നടത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X