• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പി. ഗോവിന്ദപ്പിള്ള എം.എന്‍. വിജയനെതിരെ

  • By Super

തിരുവനന്തപുരം: കമ്മ്യൂണിസമെന്താണെന്ന കാര്യത്തില്‍ എം.എന്‍. വിജയന്‍ സ്ഥലജലവിഭ്രാന്തിയിലാണെന്ന് പി. ഗോവിന്ദപ്പിള്ള.

മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഇതാദ്യമായി പി. ഗോവിന്ദപ്പിള്ള എം.എന്‍. വിജയനെതിരെ ആഞ്ഞടിച്ചത്. പാര്‍ട്ടിയില്‍ നിന്ന് ശിക്ഷാ നടപടി ഏറ്റ് വാങ്ങി പാര്‍ട്ടി കാര്യങ്ങളില്‍ കാര്യമായി പ്രതികരിയ്ക്കാതെ ഇരിയ്ക്കുകയാണ് പി ഗോവിന്ദപ്പിള്ള ഇപ്പോള്‍. ഈ ഒരു അവസ്ഥയില്‍ നില്‍ക്കുന്ന പി ജി പാര്‍ട്ടിയില്‍ നടക്കുന്ന ആശയ സംവാദത്തില്‍ പാര്‍ട്ടിയുടെ നേതൃത്ത്വത്തിന്റേതിന് സമാനമായ നിലയില്‍ പ്രതികരിയ്ക്കുന്നത് ശ്രദ്ധേയമായ കാര്യമാണ്.

പി. ഗോവിന്ദപ്പിള്ളയുടെ പ്രതികരണങ്ങള്‍ നോക്കുക.

കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ അടിസ്ഥാനതത്വമായ ഡെമോക്രാറ്റിക്സെന്‍ട്രലിസം അഥവാ ജനാധിപത്യപരമായ കേന്ദ്രീകരണം എന്ന സങ്കല്പനത്തെ എം.എന്‍. വിജയന്‍ തന്റെ പുസ്തകത്തില്‍ തലകുത്തി നിര്‍ത്തിയിരിക്കുകയാണെന്നാണ് പി. ഗോവിന്ദപ്പിള്ളഎഴുതിയിരിയ്ക്കുന്നത്.

പാര്‍ട്ടിയുടെ സിദ്ധാന്തമായ പാര്‍ലമെന്ററി ജനാധിപത്യത്തെ ജനകീയജനാധിപത്യമായി തെറ്റിദ്ധരിച്ചിരിക്കുകയാണ് എം.എന്‍. വിജയനും കൂട്ടരും.- ഗോവിന്ദപ്പിള്ള കുറ്റപ്പെടുത്തുന്നു.

ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ പി. ഗോവിന്ദപ്പിള്ള പറയുന്നത് ഇങ്ങനെയാണ്. - കമ്യൂണിസ്റ് പാര്‍ട്ടിക്കകത്ത് കാറ്റും വെളിച്ചവും കടക്കാന്‍ പാടില്ലെന്ന് പ്രൊഫ. എം.എന്‍. വിജയന്‍ ഈയിടെ പ്രഖ്യാപിച്ചപ്പോള്‍ കമ്യൂണിസ്റുകാര്‍ മാത്രമല്ല കമ്യൂണിസ്റ് പ്രസ്ഥാനത്തെക്കുറിച്ച് തുറന്ന മനസ്സോടെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരും അല്‍പമൊന്ന് അന്ധാളിച്ചു പോയി. പ്രൊഫസര്‍ കമ്യൂണിസ്റുകാരനോ ഏതെങ്കിലും കമ്യൂണിസ്റ് പാര്‍ട്ടിയില്‍ അംഗമോ അല്ലെങ്കിലും കമ്യൂണിസ്റുകാരും മറ്റ് ഇടതുപക്ഷക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പണ്ഡിതന്‍ ആകയാല്‍ അദ്ദേഹം കമ്യൂണിസ്റ് പാര്‍ട്ടിയെ സംബന്ധിച്ചു പുറപ്പെടുവിക്കുന്ന അഭിപ്രായങ്ങള്‍ ആധികാരികമാണെന്ന് പലരും തെറ്റിദ്ധരിച്ചേക്കാന്‍ ഇടയുള്ളതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

ഈയിടെ വിജയന്‍ പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ കമ്യൂണിസ്റ് പാര്‍ട്ടിയും ജനാധിപത്യവും എന്ന അദ്ധ്യായത്തിന്റെ തലവാചകത്തിന് മുകളില്‍ വലത്തോട്ടു മാറി ലേഖനത്തിന്റെ കാതലായ അംശം എന്ന നിലയില്‍ ഒരു പെട്ടിയായി എഴുതിചേര്‍ത്തിരിക്കുന്നത് വായിച്ചുനോക്കൂ. ഒരു വിപ്ലവപാര്‍ട്ടിക്ക് ലെനിന്‍ വിഭാവനം ചെയ്ത കേന്ദ്രീകൃതജനാധിപത്യം എന്ന ഘടന തന്നെയാണല്ലോ ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടികളും സ്വീകരിച്ചത്. സോവിയറ്റ് തകര്‍ച്ചയ്ക്കു ശേഷം ലോകത്തിലെ പല പാര്‍ട്ടികളും അവരുടെ ഘടനയില്‍ മാറ്റം വരുത്തി സോഷ്യല്‍ ഡിമോക്രാറ്റുകളായി മാറി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കമ്യൂണിസ്റ് പാര്‍ട്ടിയുടെ ഘടനയും മാറ്റണമെന്ന അഭിപ്രായമുണ്ട്.(പുറം 129) ലെനിന്‍ ആവിഷ്കരിച്ചതും പിന്നീട് കമ്യൂണിസ്റ് ഇന്റര്‍നാഷണല്‍ ആവര്‍ത്തിച്ചതും സി.പി.ഐ. (എം) തുടങ്ങിയ മാര്‍ക്സിസ്റ്-ലെനിനിസ്റ് പാര്‍ട്ടികള്‍ അംഗീകരിച്ചതും ഡിമോക്രാറ്റിക് സെന്‍ട്രലിസം അഥവാ ജനാധിപത്യപരമായ കേന്ദ്രീകരണം എന്ന സംഘടനാതത്ത്വമാണ്. അല്ലാതെ പ്രൊഫസര്‍ വിജയന്‍ പറയുന്നതുപോലെ സെന്‍ട്രലൈസ്ഡ് ഡിമോക്രസിയോ കേന്ദ്രീകൃത ജനാധിപത്യമോ അല്ല. ലെനിന്‍ന്റെയോ കമ്യൂണിസ്റ് ഇന്റര്‍നാഷണലിന്റെയോ സി.പി.ഐ. (എം) ന്റെയോ രേഖകളിലോ ഇ.എം.എസ്., ഉണ്ണിരാജ, ബാലറാം, ദാമോദരന്‍ തുടങ്ങിയവരുടെ വിവര്‍ത്തനങ്ങളിലോ ഒരിടത്തുപോലും കേന്ദ്രീകൃത ജനാധിപത്യം എന്ന പ്രയോഗം കണ്ടെത്താന്‍ കഴിയുകയില്ല. - ഗോവിന്ദപ്പിള്ള വിജയനെ തിരുത്തുന്നു.

കേന്ദ്രീകരണമാണ് സര്‍വോല്‍കൃഷ്ട സിദ്ധാന്തം എന്നാണ് വിജയന്‍ ധരിച്ചു വശായിരിക്കുന്നത്. ഈ തെറ്റിദ്ധാണയില്‍ നിന്നാണ് കാറ്റും വെളിച്ചവും കടന്നുകൂടാത്ത ഒരു അടച്ചുപൂട്ടിയ അറയാണ് കമ്യൂണിസ്റ് പാര്‍ട്ടി എന്ന പാര്‍ട്ടി ശത്രുക്കളുടെ ആക്ഷേപം ഒരലങ്കാരവും ആദര്‍ശവും ആണെന്നഭ്രമം പ്രൊഫസര്‍ക്ക് ഉണ്ടായത് എന്നു തോന്നുന്നു. - ഗോവിന്ദപ്പിള്ള പരിഹസിയ്ക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more