കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൈവകൃഷി: കര്‍ഷകരുടെ പുതുമന്ത്രം

  • By Super
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ കര്‍ഷകരുടെ ചുണ്ടില്‍ പ്രതീക്ഷയും ഊര്‍ജ്ജസ്വലതയും പകരുന്ന ഒരു പുതിയ മന്ത്രമായി മാറിയിരിക്കുന്നു ജൈവകൃഷി. രാസവള-കീടനാശിനികള്‍ ഉപയോഗിച്ച് മടുത്ത കര്‍ഷകര്‍ ജൈവകൃഷി സമ്പ്രദായത്തിലേക്ക് കൂടുതല്‍ കൂടുതലായി കടന്നുവരികയാണ്.

കൊച്ചിയ്ക്കടുത്ത് പൂക്കാട്ടുപടിയിലെ 15 കര്‍ഷകരും പിറവത്തിന് സമീപം മണത്തൂരിലെ ആറ് കര്‍ഷകരും ഇടുക്കിയിലെ മാങ്കുളത്തെ 20 കര്‍ഷകരുമാണ് ഈയിടെ ജൈവകൃഷി സമ്പ്രദായത്തിലേക്ക് വന്നത്.

ഈ കര്‍ഷകര്‍ തങ്ങളുടെ 150 ഏക്കര്‍ കൃഷി ഭൂമിയില്‍ ജൈവകൃഷി നടത്തും. രാസവളങ്ങളോ കീടനാശിനികളോ ഇനി ഇവര്‍ തങ്ങളുടെ ഭൂമിയില്‍ ഉപയോഗിക്കില്ല. കൊച്ചിയിലെ ജോയിന്റ് ഏജന്‍സി ഫോര്‍ ഇന്നവേറ്റീവ് വെജിറ്റേറ്റീവ് ആക്ഷന്‍(ജൈവ) ആണ് ഈ കര്‍ഷകര്‍ക്ക് ജൈവകൃഷി സമ്പ്രദായം പ്രയോഗിക്കുന്നതിന് വേണ്ട നിര്‍ദേശങ്ങളും അറിവുകളും പകരുന്നത്.

ഓര്‍ഗാനിക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഏജന്‍സിയായ ഇന്‍ഡോസെര്‍ടിനെയും ഈ കര്‍ഷകര്‍ സമീപിച്ചിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം കൈതച്ചക്ക, തേങ്ങ, സുഗന്ധവ്യഞ്ജനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ജൈവരീതിയില്‍ കൃഷി ചെയ്യാന്‍ തുടങ്ങും. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ജൈവകൃഷിരീതിയിലേക്ക് മടങ്ങാനുള്ള പ്രവണത കൂടിവരുന്നുണ്ടെന്ന് ജൈവ പ്രസിഡന്റ് ജോണ്‍ ജോസഫ് പറഞ്ഞു.

മാങ്കുളം പഞ്ചായത്തില്‍ മുഴുവന്‍ ജൈവകൃഷി രീതി പ്രയോഗിക്കുന്നതിന് പഞ്ചായത്ത് അധികൃതര്‍ മുന്‍കൈ എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ ആദ്യത്ത ജൈവകൃഷി പഞ്ചായത്ത് ആയി മാറാനുള്ള ശ്രമത്തിലാണ മാങ്കുളം പഞ്ചായത്ത്. മാങ്കുളം പഞ്ചായത്തിനെ രാസവളങ്ങളില്‍ നിന്നും കീടനാശിനികളില്‍ നിന്നും രക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ജോണ്‍ ജോസഫ് പറഞ്ഞു.

മുഴുവന്‍ പ്രദേശങ്ങളിലേക്കും ജൈവകൃഷി വ്യാപിപ്പിയ്ക്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കാന്‍ ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭയുടെയും സംയുക്തയോഗം വിളിച്ചുചേര്‍ക്കേണ്ടതിനെക്കുറിച്ച് കൊച്ചി കോര്‍പ്പറേഷന്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്. പനമ്പിള്ളി നഗറിലുള്ള സമ്പന്നമായ റസിഡന്റ്സ് അസോസിയേഷനുകളും ഇപ്പോള്‍ ജൈവകൃഷിയിലേക്ക് എത്തിയിരിക്കുന്നു.

2500ല്‍ ഏറെ ഏക്കര്‍ കൃഷിഭൂമിയുള്ള 260ഓളം കര്‍ഷകര്‍ സര്‍ട്ടിഫിക്കറ്റിനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ഇന്‍ഡൊസെര്‍ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മാത്യു സെബാസ്റ്യന്‍ പറഞ്ഞു. പക്ഷെ കേരളത്തില്‍ ജൈവകൃഷിയ്ക്ക് ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് മാത്യു സെബാസ്റ്യന്‍ പറയുന്നു. കാരണം ഇപ്പോള്‍ കേരളത്തിലെ ആകെ കൃഷിഭൂമിയുടെ ഒരു ശതമാനം പോലും ജൈവകൃഷിയിലേയ്ക്കെത്തിയിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X