കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ അന്തരിച്ചു

  • By Staff
Google Oneindia Malayalam News

തൃശൂര്‍: പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയും ഗാന്ധിയനും കോണ്‍ഗ്രസ് നേതാവുമായ വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ അന്തരിച്ചു. മെയ് 13 വ്യാഴാഴ്ച രാവിലെ പത്തുമണിയ്ക്ക് ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95 വയസ്സായിരുന്നു.

അവിണിശേരിയിലെ വസതിയില്‍ കുറെക്കാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കഴിഞ്ഞ രാത്രിയില്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രജാമണ്ഡലത്തിന്റെ സ്ഥാപകജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം 1945ല്‍ കൊച്ചി നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്രാധിപര്‍, കവി എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്നു.

1925ല്‍ ഗാന്ധിജി തൃശൂരില്‍ എത്തിയപ്പോള്‍ നേരില്‍ കാണാന്‍ വീടുവിട്ടിറങ്ങിയ അദ്ദേഹം അതോടെ സ്വാതന്ത്യ്രസമരത്തിലേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ദീനബന്ധു എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു. പി. കുമാരനെഴുത്തച്ഛന്റെ മകള്‍ ലക്ഷ്മി ഭായിയാണ് ഭാര്യ.

ഡോ. വിജയലക്ഷ്മി, ജയഗോവിന്ദന്‍, തൃശൂര്‍ മെഡിക്കല്‍ കോളെജിലെ സൂപ്രണ്ടായിരുന്ന ഡോ. ലക്ഷ്മണ്‍കുമാര്‍, ഡോ. മോഹന്‍ദാസ്, ഡോ. പാര്‍വതി, ഡോ. രാംകുമാര്‍ എന്നിവര്‍ മക്കളാണ്.

ഇഎന്‍ടി സ്പെഷ്യലിസ്റ് ഡോ. സ്വാമിനാഥന്‍, ഡോ. സത്യവതി, കൃഷിവകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച കെ.എസ്. കൃഷ്ണന്‍കുട്ടി, തൃശൂരിലെ വിജയശ്രീ കണ്ണാശുപത്രി നടത്തുന്ന ഡോ. കൃഷ്ണന്‍കുട്ടി, ശാരദ, ഡോ. ശ്രീദേവി, വിജയകുമാരി എന്നിവര്‍ മരുക്കളാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X