കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യം: കേന്ദ്രസംഘം

  • By Staff
Google Oneindia Malayalam News

കല്‍പ്പറ്റ: കാര്‍ഷിക മേഖലയില്‍ സംസ്ഥാനസര്‍ക്കാര്‍ നിരന്തരം ഇടപെടണമെന്ന് കര്‍ഷക ആത്മഹത്യയെക്കുറിച്ച് പഠിക്കാനെത്തിയ കേന്ദ്രസംഘം ആവശ്യപ്പെട്ടു.

സര്‍ക്കാറിന്റെ ഉത്തരവാദിത്തത്തില്‍ ഇപ്പോള്‍ കടങ്ങള്‍ക്കു തീര്‍പ്പു കല്‍പ്പിക്കുന്ന രീതി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് സംഘം വിലയിരുത്തി. കര്‍ഷക ആത്മഹത്യകള്‍ നടന്ന കുടുംബങ്ങളെ നേരിട്ടു സന്ദര്‍ശിച്ചശേഷം വെള്ളിയാഴ്ച നടത്തിയ അവലോകനത്തിലാണ് സംഘം ഈ വിലയിരുത്തല്‍ നടത്തിയത്.

കാര്‍ഷികമേഖലയില്‍ കൃഷി വകുപ്പിന്റെ നിരന്തര ഇടപെടലുണ്ടായാല്‍ മാത്രമേ ഈ മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകൂ. ഇതുവരെ കര്‍ഷകര്‍ എടുത്തിട്ടുള്ള കടങ്ങള്‍ ക്രോഡീകരിച്ച് അവര്‍ക്ക് എന്തെല്ലാം സഹായങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും എന്നതിനെക്കിറിച്ച് ബാങ്ക് ഉദ്യോഗസ്ഥരും സര്‍ക്കാറും ആലോചിക്കണം. ഇക്കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെയും ലീഡ് ബാങ്ക് മാനേജരെയും കേന്ദ്ര സംഘം ചുമതലപ്പെടുത്തി.

ബ്ലേഡ് സംഘങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും സംഘം സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15ദിവസത്തിനകം സംഘം ആസൂത്രണകമ്മിഷന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബി. ആര്‍ ബന്ദോപാധ്യായ, ഡോ. എസ്.സദാമതെ, ബി.സി മുണ്ടെ എന്നിവരുള്‍പ്പെട്ട കേന്ദ്രസംഘം നടത്തിയ അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ ,റവന്യൂ ഉദ്യോഗസ്ഥര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

വയനാട്ടിലെ വിവരശേഖരണം കഴിഞ്ഞശേഷം സംഘം കോഴിക്കോട്ടെത്തി ജനപ്രതിനിധികളുമായി ചര്‍ച്ചനടത്തും. ശനിയാഴ്ച തിരുവനന്തപുരത്തേക്കു പോകുന്ന സംഘം മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X