Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വന്തം പിച്ചില്‍ ഗില്ലിക്ക് നൂറിന്റെ തിളക്കം

Adam Gilchristപെര്‍ത്ത് : പിച്ച വെച്ച ക്രീസില്‍ നിന്നും സെഞ്ച്വറിയോടെ മടങ്ങുകയാണ് ആഡം ഗില്‍ക്രിസ്റ്റ്. കളിയിലെ നാല്‍പത്തി മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഔട്ടായി പവലിയനിലേയ്ക്ക് മടങ്ങിയ ഗില്‍ക്രിസ്റ്റ്, ഇനിയൊരു ഏകദിനത്തില്‍ ഓസീസിനു വേണ്ടി പെര്‍ത്തില്‍ പാഡണിയില്ല.

ജന്മനാട്ടിലെ കാണികള്‍ക്ക് സുന്ദരമായ ഒരു സെഞ്ച്വറി കൊണ്ട് നന്ദി പറഞ്ഞ് ഗില്‍ക്രിസ്റ്റ് പെര്‍ത്തില്‍ നിന്നും വിടവാങ്ങി. ജന്മനാട്ടില്‍ ഇങ്ങനെയൊരു യാത്രയയപ്പ് ഏതൊരു ബാറ്റ്സ്‍മാനും കൊതിക്കും.

തിങ്ങി നിറഞ്ഞ കാണികളുടെ കാതടപ്പിക്കുന്ന ആരവങ്ങള്‍ ഏറ്റുവാങ്ങി ഉജ്വലമായ സെഞ്ച്വറിയോടെ ഗില്‍ക്രിസ്റ്റ് വിടപറയുമ്പോള്‍, ഒട്ടേറെ ടീമുകളിലെ ബൗളര്‍മാര്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിടുകയാണ്.

ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ബൗളര്‍മാരെ കൊന്നു കൊലവിളിക്കുകയായിരുന്നു ഗില്ലിയുടെ ബാറ്റ്. വെടിയുണ്ട പോലെ സിക്സറുകളും ബൗണ്ടറികളും പറത്തിയ ഗില്ലി പ്രശസ്തിയുടെയും ഫോമിന്റെയും നെറുകയില്‍ നിന്നാണ് വിടപറഞ്ഞിറങ്ങുന്നത്.

പെര്‍ത്തിലെ കളത്തില്‍ തന്റെ അവസാന മത്സരത്തില്‍ ഗില്ലി നേടിയത് 118 റണ്‍സ്. 132 പന്തുകളില്‍ നിന്ന് മൂന്നു സിക്സും ഒമ്പതു ബൗണ്ടറികളും മകുടം ചാര്‍ത്തിയ ഇന്നിംഗ്സ്.

രാവിലെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആസ്ട്രേലിയയ്ക്കു വേണ്ടി മികച്ച ബാറ്റിംഗ് നടത്താനുളള നിയോഗവും ഗില്ലിക്കാണ് കിട്ടിയത്. നായകനടക്കം മറ്റുളളവരെല്ലാം ചെറിയ സ്കോറിന് പുറത്തായപ്പോള്‍ ഇന്നിംഗ്സ് കെട്ടിപ്പെടുക്കുന്ന ദൗത്യം ക്ഷമയോടെ ഗില്‍ക്രിസ്റ്റ് നിറവേറ്റി.

മൈക്കേല്‍ ക്ലര്‍ക്ക് 43 ഉം നായകന്‍ പോണ്ടിംഗ് 25ഉം റണ്‍സ് നേടിയപ്പോള്‍ ഹെയ്‍ഡനും സിമ്മണ്ട്സും നേടിയത് വെറും നാലു റണ്‍സ് വീതം.

എല്ലാ അര്‍ത്ഥത്തിലും പെര്‍ത്തിന്റെ കളം വാഴാന്‍ ക്രിക്കറ്റ് ദൈവം ഗില്‍ക്രിസ്റ്റിനെ അനുഗ്രഹിച്ച ദിവസമായിരുന്നു ഇത്. ഏതൊരു ക്രിക്കറ്ററും സ്വപ്നം കാണുന്ന ദിവസം.

അടുത്ത പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+