Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ്‌ നടത്താന്‍ കോണ്‍ഗ്രസ്‌

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ്‌ നടന്ന അഞ്ച്‌ സംസ്ഥാനങ്ങളില്‍ മൂന്നിലും വിജയം നേടിയതിന്റെ ആത്മവിശ്വാസവുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നേരത്തേ നടത്താന്‍ കോണ്‍ഗ്രസ്‌ ആലോചിക്കുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നേരത്തേ നടത്താനുള്ള സാധ്യത തള്ളിക്കളയേണ്ടെന്നും ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ വീരപ്പമൊയ്‌ലി വ്യക്തമാക്കി.

അതേസമയം തിരഞ്ഞെടുപ്പ്‌ നേരത്തേ നടത്തേണ്ട സാഹചര്യമുള്ളതായി കരുതുന്നില്ലെന്ന്‌ പ്രവര്‍ത്തക സമിതിയംഗം ദിഗ്വിജയ്‌ സിങ്‌ പറഞ്ഞു.

രാജസ്ഥാന്‍, മിസോറം, ദില്ലി സംസ്ഥാനങ്ങളിലെ വിജയം കോണ്‍ഗ്രസിനെ തിരഞ്ഞെടുപ്പ്‌ നേരത്തേയാക്കാന്‍ പ്രേരിപ്പിച്ചേയ്‌ക്കുമെന്ന്‌ നിരീക്ഷിക്കപ്പെടുന്നുണ്ട്‌.

ദില്ലിയിലെ അപ്രതീക്ഷിത വിജയം കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ വലിയ ഒരു ഉത്തേജനമാണ്‌. കാരണം എല്ലാ സംസ്ഥാനങ്ങളെയും വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്നവരാണ്‌ ദില്ലിയിലെ വോട്ടര്‍മാര്‍.

നേരത്തേയാക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ്‌ നടക്കുക ഫെബ്രുവരിയിലായിരിക്കും. സാധാരണനിലയില്‍ ഏപ്രില്‍-മെയ്‌ മാസങ്ങളിലായാണ്‌ പൊതുതിരഞ്ഞെടുപ്പ്‌ നടത്താറുള്ളത്‌.

പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയില്‍ തിങ്കളാഴ്‌ച നടന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ്‌ നേരത്തേയാക്കുന്നതിനെക്കുറിച്ച്‌ ചര്‍ച്ച നടന്നിട്ടുണ്ട്‌. തിരഞ്ഞെടുപ്പ്‌ നടത്താന്‍ ഏപ്രില്‍ വരെ കാത്തിരിക്കേണ്ടതില്ലെന്നാണ്‌ യോഗത്തില്‍ പൊതുവേ അഭിപ്രായമുയര്‍ന്നത്‌.

ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ്‌ നടന്നാല്‍ ഈ വിജയത്തിന്റെ ആവേശം നിലനിര്‍ത്താന്‍ കഴിയും. ഇന്ധനവില കുറച്ചതിനാല്‍ സാധനങ്ങളുടെ വിലകുറയും, മുംബൈയിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന്‌ പാകിസ്‌താനെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞത്‌ നേട്ടമായി ചിത്രീകരിക്കാന്‍ കഴിയും എന്നീ കാര്യങ്ങളാണ്‌ തിരഞ്ഞെടുപ്പ്‌ നേരത്തേ നടത്താനുള്ള അനുകൂല ഘടകങ്ങളായി വിലയിരുത്തപ്പെട്ടത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+